ലണ്ടൻ പെന്തെക്കോസ്ത് സഭ സിൽവർ ജൂബിലി ആഘോഷം ഒക്ടോബർ 16 മുതൽ

ലണ്ടൻ (യു.കെ.): ലണ്ടനിലെ ആദ്യ മലയാളി പെന്തെക്കോസ്ത് കൂട്ടായ്മയായ ലണ്ടൻ പെന്തെക്കോസ്ത് സഭയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾ ഒക്ടോബർ 16 മുതൽ 18 വരെ നടക്കും. ജൂബിലിയോടനുബന്ധിച്ച് പ്രത്യേക ഉണർവ് യോഗങ്ങളും വാർഷികാഘോഷ പരിപാടികളും സംയുക്ത ആരാധനയും ക്രമീകരിച്ചിട്ടുണ്ട്.

News Middle Advt Banner

മൂന്നു ദിവസങ്ങളിലായി ബാസിൽഡണിനു സമീപമുള്ള പിറ്റ്സി ക്രോംവൽ മാനർ ഹാളിൽ (SS16 4UH) നടക്കുന്ന യോഗങ്ങളിൽ ഡോ. എബി പീറ്റർ ദൈവവചനം ശുശ്രൂഷിക്കും. ഇവാ. ഷാരൂൺ വർഗീസ് സംഗീതാരാധനയ്ക്ക് നേതൃത്വം നൽകും. പങ്കെടുക്കുന്നവർക്കായി വാഹന പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഒക്ടോബർ 16 വെള്ളിയാഴ്ച വൈകിട്ട് 7ന് ആദ്യ യോഗം നടക്കും. 17ന് ശനിയാഴ്ച രാവിലെ 10ന് സിൽവർ ജൂബിലി യോഗവും ഉച്ചകഴിഞ്ഞ് 2.30ന് ജൂബിലി ആഘോഷവും വൈകിട്ട് 6ന് സായാഹ്ന യോഗവും നടക്കും. 18ന് ഞായറാഴ്ച സംയുക്ത ആരാധനയോടെ പരിപാടികൾ സമാപിക്കും.

25 വർഷത്തെ വിശ്വാസയാത്രയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജൂബിലി ആഘോഷങ്ങൾ ആത്മീയ കൂട്ടായ്മയ്ക്കും ദൈവവചനത്തിലൂടെയുള്ള നവീകരണത്തിനും അവസരമാകുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സാം ജോണിന്റെ നേതൃത്വത്തിലാണ് യോഗങ്ങളുടെ ക്രമീകരണങ്ങൾ നടക്കുന്നത്. ലണ്ടനിലും പരിസര പ്രദേശങ്ങളിലുമുള്ള വിശ്വാസികളെ ജൂബിലി ആഘോഷങ്ങളിലും അനുബന്ധ യോഗങ്ങളിലും കുടുംബസമേതം പങ്കെടുക്കാൻ സഭാ ഭാരവാഹികൾ ക്ഷണിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading