സ്പ്രിങ്സ് ഓഫ് പ്രെയിസ്: മ്യൂസിക് നൈറ്റ് സെപ്റ്റംബർ 26 ന് ബാംഗ്ലൂരിൽ
ബാംഗ്ലൂർ: ഗിൽഗാൽ ഐ.പി.സി മഠിവാള സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്പ്രിങ്സ് ഓഫ് പ്രെയിസ് മ്യൂസിക് നൈറ്റ് സെപ്റ്റംബർ 26ന് ബാംഗ്ലൂർ മഠിവാള ഗിൽഗാൽ ഐ.പി.സി ചർച്ചിൽ നടക്കും.

പാസ്റ്റർ അനിൽ അടൂരും ബ്രദർ സാം ഗണേശനും സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഒരുമിച്ച് ദൈവത്തെ ആരാധിക്കാനും സ്തുതിഗീതങ്ങളിലൂടെ ആത്മീയ കൂട്ടായ്മയിൽ പങ്കുചേരാനും ഏവരെയും സംഘാടകർ ക്ഷണിച്ചു.
പാസ്റ്റർ ഗ്രേസൺ ഡി. തോമസ് പ്രോഗ്രാമിന് നേതൃത്വം നൽകും

- Advertisement -


Comments are closed.