ഷാർജ മാർത്തോമ ഇടവക കൺവെൻഷന് തുടക്കമായി

ഷാർജ: ആരാധനകളും ദൈവവചന ശ്രവണവും അനുതാപത്തിന്റെയും പുനഃസമർപ്പണത്തിന്റെയും അനുഭവങ്ങളായി മാറണമെന്ന് മാർത്തോമ സഭ വൈദിക ട്രസ്റ്റി റവ. ഡോ. കെ. തോമസ് ഉദ്ബോധിപ്പിച്ചു. ഷാർജ മാർത്തോമ ഇടവക കൺവെൻഷന് തുടക്കം കുറിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

News Middle Advt Banner

വെളിപ്പാട് പുസ്തകത്തെ ആസ്പദമാക്കി നടത്തിയ സന്ദേശത്തിൽ, ക്രിസ്തീയ ജീവിതം കിരീടം, സിംഹാസനം, ദൈവരാജ്യം എന്നിവയിലേക്കുള്ള ആത്മീയ യാത്രയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. വിശ്വാസജീവിതത്തിൽ ദൈവവചനത്തിന്റെ വെളിച്ചത്തിൽ സ്വയം പരിശോധിച്ച് ആത്മീയ നവീകരണത്തിലേക്കും സമർപ്പണത്തിലേക്കും കടന്നുവരേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടവക വികാരി റവ. ബിൻസു ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സഹവികാരി റവ. വിൽസൺ വർഗീസ്, യൂത്ത് ചാപ്ലൈൻ റവ. ടോം ജോൺ, ജോയി മാത്യു എന്നിവർ കൺവെൻഷൻ യോഗങ്ങൾക്ക് നേതൃത്വം നൽകി. ഇടവക ഗായകസംഘം ഗാനശുശ്രൂഷ നിർവഹിച്ചു.

കൺവെൻഷന്റെ രണ്ടാം ദിവസം കുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രത്യേക സന്ദേശം ഉണ്ടായിരിക്കും. വ്യാഴാഴ്ചയോടെ കൺവെൻഷൻ യോഗങ്ങൾ സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading