ഐപിസി യുഎഇ റീജിയൻ നവ നേതൃത്വം
വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്
റവ. ഡോ. വിൽസൺ ജോസഫ് പ്രസിഡന്റ്, പാസ്റ്റർ ഷൈനോജ് നൈനാൻ സെക്രട്ടറി
ഷാർജ : ഐപിസി യുടെ വലിയ റീജനുകളിൽ ഒന്നായ ഐപിസി യുഎഇ റീജിയന് അടുത്ത ടേമിലേക്ക് ഉള്ള ഭാരവാഹികളെ 21 സെപ്റ്റംബർ തിങ്കളാഴ്ച വൈകിട്ട് ഷാർജ വർഷിപ്പ് സെന്ററിൽ വച്ച് നടന്ന റീജിയൻ ജനറൽ ബോഡിയിൽ തെരഞ്ഞെടുത്തു. റവ. ഡോ. വിൽസൺ ജോസഫ് (പ്രസിഡന്റ്) പാസ്റ്റർ പി. എം. സാമുവേൽ ( വൈസ് പ്രസിഡന്റ് ) പാസ്റ്റർ ഷൈനോജ് നൈനാൻ ( സെക്രട്ടറി) റവ. ഡോ. സൈമൺ ചാക്കോ ( ജോയിന്റ് സെക്രട്ടറി – പാസ്റ്റർ വിഭാഗം ) ടോജോ തോമസ് ജോയിന്റ് സെക്രട്ടറി – വിശ്വാസി വിഭാഗം ) മാത്യു ജോൺ ( ട്രഷറർ) ജിൻസ് ജോയ് ( ജോയിന്റ് ട്രഷറർ ) റവ. ഡോ. വിൽസൺ ജോസഫ് ( സ്ഥിരാഗം) പാസ്റ്റർ ഡിലൂ ജോൺ, ബാബു എന്നിവരെ ജനറൽ കൗൺസിൽ അംഗങ്ങളായും ജേക്കബ് ജോൺസൻ, ജോ .സി. മാത്യു എന്നിവരെ ഓഡിറ്റർസ് ആയും തിരഞ്ഞെടുത്തു. വിനോദ് എബ്രഹാം വരണാധികാരിയായി പ്രവർത്തിച്ചു . ബ്രദർ ജിൻസ് ജോയ്, ക്രൈസ്തവ എഴുത്തുപുര യൂ എ ഈ ചാപ്റ്റർ പ്രസിഡന്റ് കൂടെ യാണ്.

- Advertisement -

Comments are closed.