ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ 32-ാം വാർഷികം നടന്നു

ഷാർജ: ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജയുടെ 32-ാം വാർഷിക ദിനാഘോഷം സെപ്റ്റംബർ 20 ഞായറാഴ്ച സഭായോഗാനന്തരം ഷാർജ വർഷിപ്പ് സെന്റർ ഹാൾ നമ്പർ രണ്ടിൽ അനുഗ്രഹകരമായി നടന്നു.

News Middle Advt Banner

പരിപാടിയുടെ ഭാഗമായി സഭയുടെ 32-ാം വാർഷികത്തിന്റെ പുതിയ ലോഗോ സഭാശുശ്രൂഷകൻ റവ. ഡോ. കെ. ബി. ജോർജുകുട്ടി പ്രകാശനം ചെയ്തു.

ഷാർജയിലെ ശാരോൻ ഫെലോഷിപ്പ് സഭയുടെ ആരംഭചരിത്രം അനുസ്മരിക്കുന്ന പ്രത്യേക അവസരവും വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്നു. 32 വർഷങ്ങൾക്കു മുമ്പ് ബ്രദർ ബാബു വർഗീസിന്റെ ഭവനത്തിൽ നിന്നാണ് സഭയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. സഭയുടെ ആദ്യകാല പ്രവർത്തനങ്ങളിൽ അദ്ദേഹവും കുടുംബവും നൽകിയ വിലമതിക്കാനാവാത്ത സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട് ബാബു വർഗീസിനെയും കുടുംബത്തെയും സഭയുടെ സ്നേഹാദരവോടെ ആദരിക്കുകയും സ്മാരകോപഹാരം സമ്മാനിക്കുകയും ചെയ്തു.

പെന്തെക്കോസ്ത് സഭാചരിത്രത്തിൽ ശ്രദ്ധേയമായ ചുവടുവയ്പ്പായി ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജയുടെ സ്വന്തം മൊബൈൽ ആപ്ലിക്കേഷനും ഔദ്യോഗികമായി പുറത്തിറക്കി. റവ. ഡോ. കെ. ബി. ജോർജുകുട്ടി ആപ്ലിക്കേഷൻ പ്രകാശനം ചെയ്തു. സഭാംഗങ്ങളെ കൂടുതൽ കാര്യക്ഷമമായി ബന്ധിപ്പിക്കുന്നതിനും സഭയുടെ അറിയിപ്പുകൾ, പരിപാടികൾ, പ്രാർഥനാ കൂട്ടായ്മകൾ, മറ്റ് സഭാ വിവരങ്ങൾ എന്നിവ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുമുള്ള പുതിയ ഡിജിറ്റൽ സംരംഭമാണിത്.

വാർഷികാഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച സണ്ടേസ്കൂളിന് പ്രത്യേക പഠനപുസ്തകത്തിന്റെ പ്രകാശനവും നടന്നു. സഭയുടെ വിവിധ ഭാരവാഹികൾ പരിപാടിയുടെ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകുകയും ക്രമീകരണങ്ങൾ നിർവഹിക്കുകയും ചെയ്തു.

സഭയുടെ 32 വർഷത്തെ ദൈവിക നടത്തിപ്പിനും വിശ്വസ്തതയ്ക്കും നന്ദി അർപ്പിച്ചുകൊണ്ട് നടന്ന വാർഷികാഘോഷം, കഴിഞ്ഞകാല പ്രവർത്തനങ്ങളെ അനുസ്മരിക്കുന്നതിനൊപ്പം ഭാവിയിലെ പുതിയ ദർശനങ്ങൾക്കും പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കുന്ന അനുഗ്രഹകരമായ അവസരമായി മാറി.

“ദൈവത്തിന്റെ വിശ്വസ്തതയുടെ 32 വർഷങ്ങൾ” എന്ന പ്രമേയത്തിൽ നടന്ന വാർഷികാഘോഷം, കഴിഞ്ഞ 32 വർഷങ്ങളിലും സഭയെ വഴിനടത്തിയ ദൈവത്തിന് സകല മഹത്വവും സ്തുതിയും അർപ്പിച്ചുകൊണ്ട് സമാപിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading