AGIFNA 2027 കോൺഫറൻസ് , ആദ്യ രജിസ്ട്രേഷന് ന്യൂയോർക്കിൽ തുടക്കമായി

ന്യൂയോർക്ക്: അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ (AGIFNA) 2027 ദേശീയ കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്കോഫിന് ന്യൂയോർക്കിൽ തുടക്കമായി. AGIFNAയുടെ ആദ്യ കോൺഫറൻസ് കൺവീനറും അസംബ്ലീസ് ഓഫ് ഗോഡിലെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ കെ.പി. ടൈറ്റസിൽ നിന്ന് നാഷണൽ കൺവീനർ പാസ്റ്റർ യോഹന്നാൻ പണിക്കർ ആദ്യ രജിസ്ട്രേഷൻ സ്വീകരിച്ചു. പാസ്റ്റർ രാജൻ ഫിലിപ്പ് പ്രാർത്ഥന നയിച്ചു.

News Middle Advt Banner

AGIFNAയുടെ ആദ്യ കോൺഫറൻസിന് തുടക്കം കുറിച്ച അതേ പട്ടണത്തിൽ, ആദ്യ കോൺഫറൻസ് കൺവീനറിൽ നിന്ന് 2027ലെ ദേശീയ കോൺഫറൻസിലേക്കുള്ള ആദ്യ രജിസ്ട്രേഷൻ സ്വീകരിക്കാനായത് ചരിത്രപരമായ തുടക്കമായി. ചടങ്ങ് വരാനിരിക്കുന്ന ഫ്ലോറിഡ കോൺഫറൻസിന്റെ ഒരുക്കങ്ങൾക്ക് പുതിയ ആവേശം പകർന്നു.

“Cross Over to Take Over” എന്നതാണ് 2027 ദേശീയ കോൺഫറൻസിന്റെ മുഖ്യചിന്താവിഷയം. ഫ്ലോറിഡയിലെ Marriott Coral Springs Hotel & Convention Center-ൽ 2027 ജൂലൈ 29 മുതൽ ഓഗസ്റ്റ് 1 വരെയാണ് കോൺഫറൻസ് നടക്കുന്നത്.

കോൺഫറൻസിനോടനുബന്ധിച്ച് മയാമിയിൽ നിന്ന് ബഹാമാസിലേക്ക് Faith Holidays-ന്റെ സഹകരണത്തോടെ പ്രത്യേക ക്രൂസ് യാത്രയും ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് 2 മുതൽ 6 വരെ നാല് രാത്രികളാണ് ക്രൂസ് യാത്രയ്ക്കായി ക്രമീകരിച്ചിരിക്കുന്നത്.

രജിസ്ട്രേഷൻ കിക്കോഫ് സമ്മേളനത്തിൽ നാഷണൽ സെക്രട്ടറി പാസ്റ്റർ ജോർജ് വി. എബ്രഹാം കോൺഫറൻസിന്റെ വിവിധ ക്രമീകരണങ്ങളും പരിപാടികളുടെ വിശദാംശങ്ങളും അവതരിപ്പിച്ചു. നാഷണൽ ജോയിന്റ് സെക്രട്ടറി ബ്രദർ ജോർജ് മത്തായി, ന്യൂയോർക്ക് നാഷണൽ റെപ്രസന്റേറ്റീവുമാരായ ജോമോൻ വർഗീസ്, വി.കെ. ജേക്കബ്, ന്യൂജേഴ്സി നാഷണൽ റെപ്രസന്റേറ്റീവ് ജോൺ ഫിലിപ്പ്, കണക്റ്റിക്കട്ട് നാഷണൽ റെപ്രസന്റേറ്റീവ് സന്തോഷ് എബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു.

കോൺഫറൻസിന്റെ നടത്തിപ്പിനാവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്പോൺസർഷിപ്പ് പ്രഖ്യാപനങ്ങളും നടന്നു. ജോസ് എബ്രഹാം ഡയമണ്ട് സ്പോൺസറായും, ജോർജ് മത്തായിയും വി.കെ. ജേക്കബും ഗോൾഡ് സ്പോൺസർമാരായും സഹകരിക്കാനുള്ള സന്നദ്ധത അറിയിച്ചു.

രജിസ്ട്രേഷൻ കിക്കോഫോടെ 2027ലെ AGIFNA ദേശീയ കോൺഫറൻസിനായുള്ള ഒരുക്കങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. ആത്മീയ കൂട്ടായ്മയ്ക്കും സഭകളുടെ സൗഹൃദത്തിനും ശുശ്രൂഷാ ദർശനങ്ങളുടെ പങ്കുവെക്കലിനും വേദിയാകുന്ന കോൺഫറൻസിനായി വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.

കോൺഫറൻസിന്റെ ക്രമീകരണങ്ങൾക്ക് നാഷണൽ കൺവീനർ പാസ്റ്റർ യോഹന്നാൻ പണിക്കർ, നാഷണൽ ജോയിന്റ് കൺവീനർ പാസ്റ്റർ ജിമ്മി തോമസ്, നാഷണൽ സെക്രട്ടറി പാസ്റ്റർ ജോർജ് വി. എബ്രഹാം, നാഷണൽ ജോയിന്റ് സെക്രട്ടറി ബ്രദർ ജോർജ് മത്തായി, നാഷണൽ ട്രഷറർ ബ്രദർ ബെൻസൻ മാത്യു, നാഷണൽ ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ ഷേർളി വർഗീസ്, ഇംഗ്ലീഷ് സെക്ഷൻ കോർഡിനേറ്റർമാരായ ടൈറ്റസ് & ലിൻസ എബനേസർ, നാഷണൽ എക്സിക്യൂട്ടീവ് അഡ്വൈസർ പാസ്റ്റർ തോമസ് വർഗീസ് എന്നിവർ നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading