ഡബ്ലിനിൽ ഐജിഎം വാർഷിക കൺവൻഷനും യൂത്ത് സെമിനാറും ഒക്ടോബർ 29 മുതൽ
വാർത്ത: മനോജ് മണി, അയർലന്റ്
ഡബ്ലിൻ: ഇമ്മാനുവേൽ ഗോസ്പൽ മിഷൻ (ഐജിഎം) ഡബ്ലിന്റെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷനും യൂത്ത് സെമിനാറും ഒക്ടോബർ 29 മുതൽ 31 വരെ ഡബ്ലിനിലെ ഐജിഎം ചർച്ച് ഹാളിൽ നടക്കും. പാസ്റ്റർ ജോ തോമസ്, പാസ്റ്റർ ടി.ഡി. ബാബു എന്നിവർ കൺവൻഷനിൽ വചനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ ഫ്ലെവി ഐസക് ആരാധനയ്ക്ക് നേതൃത്വം നൽകും.

ഒക്ടോബർ 29, 30 തീയതികളിൽ വൈകിട്ട് 6.30 മുതൽ രാത്രി 9 വരെയും 31ന് വൈകിട്ട് 6.30 മുതൽ രാത്രി 9 വരെയുമാണ് കൺവൻഷൻ. അവസാനദിവസമായ ശനിയാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 വരെ യുവജനങ്ങൾക്കായി പ്രത്യേക സെമിനാറും ക്രമീകരിച്ചിട്ടുണ്ട്.
ഐജിഎം പ്രസിഡന്റ് പാസ്റ്റർ ബിനിൽ എ. ഫിലിപ്പ്, ചർച്ച് സെക്രട്ടറി ബ്രദർ ബിജു സാമുവൽ രാജു, യൂത്ത് സെക്രട്ടറി ബ്രദർ ക്രിസ് ഷാജി എന്നിവർ നേതൃത്വം നൽകും.
ഐജിഎം ചർച്ച് ഹാളിൽ (D15 PK31) നടക്കുന്ന സമ്മേളനത്തിലേക്ക് വിശ്വാസികളെയും യുവജനങ്ങളെയും സംഘാടകർ ക്ഷണിച്ചു.

- Advertisement -


Comments are closed.