ചെറുവല്ലൂർ ജെയ്സൺ ഭവനിൽ ആലീസ് ജോയ് (63) അക്കരെ നാട്ടിൽ
ചെറുവല്ലൂർ: പേറ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗവും ചെറുവല്ലൂർ ജെയ്സൺ ഭവനിൽ സി.പി. ജോയിയുടെ ഭാര്യയുമായ ആലീസ് ജോയ് (63) അക്കരെ നാട്ടിൽ ചേർക്കപ്പെട്ടു.


ചെറുവല്ലൂരിൽ ആദ്യകാലത്ത് ഐപിസി സഭയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിലും ഒരു ദൈവദാസനെ കണ്ടെത്തി സഭയുടെ ശുശ്രൂഷകൾക്കായി നിയോഗിക്കുന്നതിലും തുടർന്നുള്ള സഭാവളർച്ചയിലും വിവിധ ആത്മീയ പ്രവർത്തനങ്ങളുടെ മുന്നേറ്റത്തിലും ആലീസ് ജോയ് നിർണായക പങ്കുവഹിച്ചിരുന്നു. പിന്നീട് ഭർത്താവിനോടൊപ്പം പേറ അസംബ്ലീസ് ഓഫ് ഗോഡ് സഭയിലേക്ക് മാറുകയായിരുന്നു.
മക്കൾ: ജെൻസി സുനിൽ (ജർമ്മനി), ജെസിന ആശിഷ് (ന്യൂസിലൻഡ്), ജെയ്സൺ പി. ജോയ്.
മരുമക്കൾ: സുനിൽ മാത്യു (ജർമ്മനി), ആശിഷ് ലിയോ ചാക്കോ (ന്യൂസിലൻഡ്), സോനു ജെയ്സൺ (മുംബൈ).
സംസ്കാരം: സെപ്റ്റംബർ 21 തിങ്കളാഴ്ച രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം സഭാ സെമിത്തേരിയിൽ നടക്കും.

- Advertisement -


Comments are closed.