യുഎഇ ക്രൈസ്തവ കായിക പ്രേമികൾക്ക് ആവേശമായി കെ. ഇ സെർവ് സീസൻ-2 നവംബർ 8 ന് ആരംഭിക്കും

യു.എ.ഇ: ക്രൈസ്തവ പ്രവാസലോകത്തെ ബാഡ്മിന്റൺ പ്രേമികളിൽ ആവേശം വിതറി കെ ഇ സെർവ്-2026 സീസൺ-2 നവംബർ 8ന് ആരംഭിക്കും.! ക്രൈസ്തവ എഴുത്തുപുര (KE) യു.എ.ഇ ചാപ്റ്റർ പ്രൊജക്റ്റ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന ജനപ്രിയ കായിക മാമാങ്കം “സെർവ് 2026 സീസൺ -2” വിന്റെ റെജിസ്ട്രേഷൻ ആരംഭിച്ചു. ഇതോടൊപ്പം ഉള്ള ഫ്ലായെറിൽ കാണുന്ന Q.R. കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്.

News Middle Advt Banner


യു.എ.ഇയിലെ വിവിധ സഭകൾ ദൈവ സ്നേഹത്തിൽ നിറഞ്ഞ് ഒരു മനസ്സോടും ഒരു ചിന്തയോടും ഒരേ ലക്ഷ്യത്തോടും കൂടെ മാറ്റ് ഉരയ്ക്കുന്ന ഇന്റർ-ചർച്ച് ബാഡ്മിന്റൺ ടൂർണമെന്റ്,
ആദ്യ സീസണിന്റെ വൻ വിജയത്തിന് ശേഷം, കൂടുതൽ ആവേശകരമായ മത്സരങ്ങളോടെയും, പങ്കാളിത്തത്തോടെയുമാണ് രണ്ടാം സീസണ് ഒരുങ്ങുന്നത്. നവംബറിൽ 8 ന് ഷാർജയിൽ ഉത്ഘാടന മത്സരം അരങ്ങേറും.
15-അൽ ഐൻ
22-അബുദാബി എന്നിവിടങ്ങളിൽ നടക്കുന്ന പ്രിലിമിനറി റൗണ്ടുകൾക്ക് ശേഷം, നവംബർ 29 ന് കിരീടപ്പോരാട്ടത്തിനായുള്ള ഗ്രാൻഡ് ഫിനാലെ നടക്കും. വൈകുന്നേരം 5മണി മുതൽ ആയിരിക്കും മത്സരങ്ങൾ നടപ്പെടുന്നത്. മെൻസ് ഡബിൾസ് D, D+ വിഭാഗത്തിൽ ത്തിൽ ആയിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. റെജിസ്ട്രേഷൻ ഫീസ് 200 ദിർഹം ഉണ്ടായിരിക്കും.
യു.എ.ഇയിലെ വിവിധ ക്രൈസ്തവ സഭകളിൽ നിന്നായി അറുപതിലധികം ടീമുകൾ സീസൺ 2-ൽ മാറ്റുരയ്ക്കും.
വിജയികൾക്ക്
ട്രോഫികൾക്ക് പുറമെ
ഒന്നാം സമ്മാനം AED 2500
രണ്ടാം സമ്മാനം AED 1500
മൂന്നാം സമ്മാനം AED 750 എന്നിങ്ങനെ ക്യാഷ് അവാർഡുകളും നൽകും. മികച്ച പ്രൊഫഷണലിസത്തോടും സംഘാടന മികവോടുകൂടി, സംഘടിപ്പിക്കുന്ന സെർവ് 2026 സീസൺ-2, യുഎഇയിലെ ക്രൈസ്തവ കായിക പ്രേമികളുടെ കണ്ണിനും, മനസ്സിലും ഒരുപോല ആനന്ദം പകരുന്നതിനൊപ്പം, സൗഹൃദമായ ഒരു കൂട്ടായ്മക്ക് കൂടെ ആണ് വേദിയാകുന്നത്.

കായിക മികവിനോടൊപ്പം ക്രിസ്തു സ്നേഹത്തിൽ ഊന്നിയ ക്രൈസ്തവ കൂട്ടായ്മയും പരസ്പര സൗഹൃദവും വർദ്ധിപ്പിക്കുകയാണ് ടൂർണമെന്റിന്റെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
മത്സരങ്ങളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

📞 +971 56 149 4886
📞 +971 55 800 1720

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading