പി വൈ പി എ- വിമൻസ് ഫെല്ലോഷിപ്പ് സംയുക്ത സിൽവർ ജൂബിലി കൺവെൻഷൻ കൈറോസ് സെപ്റ്റംബർ 22 മുതൽ
ഷാർജ: ഐ.പി.സി. വർഷിപ്പ് സെന്റർ, ഷാർജയുടെ പുത്രിക സംഘടനകളായ പി.വൈ.പി.എയും വിമൻസ് ഫെല്ലോഷിപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സിൽവർ ജൂബിലി കൺവെൻഷൻ ‘കൈറോസ്’ സെപ്റ്റംബർ 22, 23 തീയതികളിൽ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ നടക്കും.

ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകിട്ട് 7.30 മുതൽ നടക്കുന്ന കൺവെൻഷൻ ഐ.പി.സി. യു.എ.ഇ. റീജിയൻ പ്രസിഡന്റും ഐ.പി.സി. വർഷിപ്പ് സെന്റർ സീനിയർ പാസ്റ്ററുമായ റവ. ഡോ. വിൽസൺ ജോസഫ് ഉദ്ഘാടനം ചെയ്യും. ജർമ്മനിയിൽ നിന്നുള്ള ഡോ. അനു കെന്നത്ത് മുഖ്യപ്രഭാഷണം നടത്തും.
ഐ.പി.സി. അങ്കമാലി സെന്റർ പ്രസിഡന്റും ഐ.പി.സി. വർഷിപ്പ് സെന്റർ അസോസിയേറ്റ് പാസ്റ്ററുമായ റവ. റോയ് ജോർജ്, സഭാ സെക്രട്ടറി ബ്രദർ അബു വർഗീസ് എന്നിവർ കൺവെൻഷനിൽ ആശംസകൾ അറിയിക്കും.
ഇവാ. എബി പടപ്പക്കരയുടെ നേതൃത്വത്തിൽ ഐ.പി.സി. വർഷിപ്പ് സെന്റർ ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും. ആത്മീയ ഉണർവും ദൈവവചന പഠനവും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന കൺവെൻഷനിൽ സഭയിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.
കൺവെൻഷന്റെ വിപുലമായ ക്രമീകരണങ്ങൾക്ക് പി.വൈ.പി.എ സെക്രട്ടറി മനു തോമസ്, സിബിൻ ജോസ്, റിനു വിൻസെന്റ്, ശരത് നായർ, വിമൻസ് ഫെല്ലോഷിപ്പ് പ്രസിഡന്റ് സിസ്റ്റർ മേഴ്‌സി വിൽസൺ, സിസ്റ്റർ ജയ അബു വർഗീസ് എന്നിവർ നേതൃത്വം നൽകുന്നു.
വാർത്ത: കൊച്ചുമോൻ ആന്താര്യത്ത്

- Advertisement -


Comments are closed.