ഐപിസി യുകെ–അയർലൻഡ് റീജിയൻ ലീഡേഴ്സ് ഫാമിലി മീറ്റ് സെപ്റ്റംബർ 25, 26ന്

KE News International Desk

ലണ്ടൻ: ഇന്ത്യാ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് (ഐപിസി) യുകെ & അയർലൻഡ് റീജിയന്റെ നേതൃത്വത്തിൽ റീജിയൻ ലീഡേഴ്സ് ഫാമിലി മീറ്റ് സെപ്റ്റംബർ 25, 26 തീയതികളിൽ നടക്കും. വാറ്റ്ഫോർഡിലെ ക്രോക്സ്ലി ഗ്രീൻ ബാപ്റ്റിസ്റ്റ് ചർച്ച് ആണ് സമ്മേളന വേദി.

News Middle Advt Banner

സെപ്റ്റംബർ 25ന് വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ രാത്രി 9 വരെയും 26ന് ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 4 വരെയുമാണ് പരിപാടി. റീജിയൻ പ്രസിഡന്റ് റവ. ജേക്കബ് ജോർജിന്റെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള പാസ്റ്റർ കെ. കെ. ദാസ് പ്രധാന ശുശ്രൂഷകനായി പങ്കെടുക്കും.

റീജിയനിലെ വിവിധ സഭകളിൽ നിന്നുള്ള ശുശ്രൂഷകരും കുടുംബങ്ങളും പങ്കെടുക്കുന്ന സംഗമത്തിൽ ആത്മീയ കൂട്ടായ്മ, ദൈവവചന ശുശ്രൂഷ, കുടുംബബന്ധങ്ങളുടെ ശക്തീകരണം എന്നിവ ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികൾ ഉണ്ടായിരിക്കും.

ഐപിസി യുകെ & അയർലൻഡ് റീജിയൻ നേതൃത്വത്തിൽ റവ. വിൽസൺ ബേബി (വൈസ് പ്രസിഡന്റ്), പാസ്റ്റർ ഡിഗോൾ ലൂയിസ് (സെക്രട്ടറി), പാസ്റ്റർ വിനോദ് ജോർജ് (ജോയിന്റ് സെക്രട്ടറി), ബ്രദർ ജോൺ മാത്യു (ട്രഷറർ), പാസ്റ്റർ പി. സി. സേവ്യർ (അഡ്മിൻ & മീഡിയ), ബ്രദർ തോമസ് മാത്യു (നോർത്ത് അയർലൻഡ് കോ-ഓർഡിനേറ്റർ) എന്നിവർ പ്രവർത്തിക്കുന്നു.

ഐപിസി വാറ്റ്ഫോർഡാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. പ്രാദേശിക കോ-ഓർഡിനേറ്ററായി പാസ്റ്റർ ജോൺസൺ ജോർജ് പ്രവർത്തിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading