ന്യൂ ഇന്ത്യാ ദൈവസഭ നെയ്യാറ്റിൻകര റീജിയണൽ പാസ്റ്റർ റ്റി. എ. തോമസിന്റെ സഹധർമ്മിണി പൊന്നമ്മ തോമസ് (79) അക്കരെ നാട്ടിൽ
തിരുവനന്തപുരം: ന്യൂ ഇന്ത്യാ ദൈവസഭ കേരള സ്റ്റേറ്റ് രക്ഷാധികാരിയും നെയ്യാറ്റിൻകര റീജിയണൽ പാസ്റ്ററുമായ പാസ്റ്റർ റ്റി. എ. തോമസിന്റെ സഹധർമ്മിണി പൊന്നമ്മ തോമസ് (79) നിത്യതയിൽ പ്രവേശിച്ചു. സെപ്റ്റംബർ 17 വ്യാഴാഴ്ച പുലർച്ചെ 3ന് പന്തളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹസംബന്ധമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.


ന്യൂ ഇന്ത്യാ ദൈവസഭയുടെ സീനിയർ ശുശ്രൂഷകനായ പാസ്റ്റർ റ്റി. എ. തോമസിനൊപ്പം ആറാട്ടുകുഴി, വെള്ളറട, നെയ്യാറ്റിൻകര, കന്യാകുമാരി, കല്ലറ തുടങ്ങിയ സ്ഥലങ്ങളിലും
കാട്ടാക്കട, കട്ടക്കോട്, പൂവച്ചൽ ഉൾപ്പെടെ കാട്ടാക്കട സെന്ററിലെ വിവിധ സഭകളുടെ വളർച്ചയിലും പാസ്റ്റർ റ്റി. എ. തോമസിനൊപ്പം ധീരമായി നിലകൊണ്ടു. ആരോഗ്യപ്രശ്നങ്ങൾ ശാരീരികമായി തളർത്തിയപ്പോഴും ഉറച്ച വിശ്വാസവും പ്രാർത്ഥനാജീവിതവും കാത്തുസൂക്ഷിച്ചത് അനുകരണീയമായ മാതൃകയായിരുന്നു.
സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ കാട്ടാക്കട പാലേലി വിസ്ഡം ഫോർ ഏഷ്യാ ക്യാമ്പസിൽ നടക്കും. തുടർന്ന് സ്വകാര്യ വസതിക്ക് സമീപം ഭൗതികശരീരം സംസ്കരിക്കും.
മക്കൾ: പാസ്റ്റർ ഏബ്രഹാം തോമസ് (യു.എസ്.എ.), ലെനു തോമസ് (യു.എ.ഇ.), റേയ്ച്ചൽ തോമസ് (ലാലി), ലൗലി തോമസ്.
മരുമക്കൾ: എം. വി. ഏലിയാസ്, ഡെയ്‌സി തോമസ് (യു.എസ്.എ.), ഷിജി ലെനു തോമസ്.
കൊച്ചുമക്കൾ: ഗ്രേയ്സൻ ഏലിയാസ്, സിലു, ലിയോറ, പ്രൈയ്സൻ ഏലിയാസ്, ആഗ്നസ്, ജോഷ്വാ മാത്യു തോമസ്, ജൻസൻ ഏബ്രഹാം തോമസ്, ജോസഫ് മാത്യു, ശമുവേൽ മാത്യു, ആഷ്‌ലി ലെനു തോമസ്, ജോഷ്ലി ലെനു തോമസ്.

- Advertisement -


Comments are closed.