വൈഎംസിഎ പുനലൂർ സബ് റീജിയൻ സ്നേഹ സന്ദേശ യാത്രയ്ക്ക് തുടക്കമായി

അഞ്ചൽ: വൈഎംസിഎ പുനലൂർ സബ് റീജിയൻ ദ്വിദിന സ്നേഹ സന്ദേശ യാത്രയ്ക്ക് തുടക്കമായി. പുനലൂർ രൂപത ബിഷപ്പ് ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്തു.

News Middle Advt Banner


ആത്മീയമായി ദരിദ്രമായി കൊണ്ടിരിക്കുന്ന മനുഷ്യ മനസിൽ നന്മയുടെ മൂല്യങ്ങളും ആശയങ്ങളും സൃഷ്ടിച്ച് അവരെ മുഖ്യധാരയിലെത്തിക്കുവാനുള്ള ദൗത്യം വൈഎംസിഎ ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സബ് റീജൻ ചെയർമാൻ ഷിബു കെ ജോർജ് അധ്യക്ഷത വഹിച്ചു.വൈഎംസിഎ ദേശീയ മാധ്യമ വിഭാഗം ചെയർമാൻ കെ.ഒ.രാജുക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. ജനറൽ കൺവീനർ പി. ഒ.ജോൺ,റീജിയണൽ എക്യുമെനിക്കൽ സെൻ്റർ ചെയർമാൻ എൽ.തങ്കച്ചൻ,
വൈസ് ചെയർമാൻ പി.ജോൺ,ഡോ.കെ.വി.തോമസ്കുട്ടി,സി.പി. ശാമുവേൽ
സാനു ജോർജ്,ടി.കെ.ബാജി ,അഡ്വ.സാജൻ കോശി എന്നിവർ പ്രസംഗിച്ചു.
പുനലൂർ ,കരവാളൂർ, അഞ്ചൽ കുളത്തുപ്പുഴ, ചണ്ണപ്പേട്ട, മണ്ണൂർ ആയൂർ ,വാളകം, തലച്ചിറ വൈഎംസിഎ യൂണിറ്റുകൾ സന്ദർശിച്ചു.
രണ്ടാംഘട്ട യാത്ര 21 ന് 9 ന്
ഇളമ്പൽ വൈഎംസിഎയിൽ നിന്ന് ആരംഭിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading