ഹാമിൽട്ടണിൽ ‘ലെറ്റ് ഇറ്റ് റെയിൻ’ ആത്മീയ സംഗമം ഒക്ടോബർ 3ന്

ഹാമിൽട്ടൺ (ഒന്റാറിയോ): ആത്മീയ നവോത്ഥാനത്തിനും കൂട്ടായ പ്രാർഥനയ്ക്കുമായി ഹാമിൽട്ടണിൽ ‘ലെറ്റ് ഇറ്റ് റെയിൻ’ എന്ന പേരിൽ പ്രത്യേക ആത്മീയ സംഗമം സംഘടിപ്പിക്കുന്നു. ഐസക് ജനറേഷൻ നേതൃത്വം നൽകുന്ന സംഗമം ഒക്ടോബർ 3ന് വൈകുന്നേരം 4 മുതൽ രാത്രി 9 വരെ ഹാമിൽട്ടണിൽ നടക്കും.

News Middle Advt Banner

സംഗമത്തിൽ പാസ്റ്റർ നിജു മാത്യു വചന ശുശ്രൂഷ നിർവഹിക്കും. കാനഡയിലെ മലയാളി ക്രൈസ്തവ വിശ്വാസികൾക്ക് ആത്മീയ ഉണർവിനും ദൈവസന്നിധിയിൽ ഒരുമിച്ചുകൂടി പ്രാർഥിക്കുന്നതിനുമുള്ള അവസരമൊരുക്കുകയാണ് സംഗമത്തിന്റെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

ഹാമിൽട്ടൺ നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളി ക്രൈസ്തവ വിശ്വാസികളുടെ പങ്കാളിത്തത്തോടെ നടക്കുന്ന സംഗമത്തിൽ പ്രാർഥന, ആരാധന, വചനശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും.

“ദൈവാനുഗ്രഹത്തിന്റെ പെരുമഴ ഹാമിൽട്ടൺ നഗരത്തിൽ പെയ്തിറങ്ങണമെന്ന പ്രാർഥനയോടെയാണ് ‘ലെറ്റ് ഇറ്റ് റെയിൻ’ സംഘടിപ്പിക്കുന്നത്. ആത്മീയ ഉണർവിനും ദൈവസന്നിധിയിലെ കൂട്ടായ്മയ്ക്കും ഈ സംഗമം അനുഗ്രഹമാകുമെന്ന് പ്രതീക്ഷിക്കുന്നു,” ഐസക് ജനറേഷൻ ഭാരവാഹികൾ പറഞ്ഞു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading