ചിക്കാഗോ എഫ്പിസിസി മാസയോഗം നടന്നു
ചിക്കാഗോ: എഫ്പിസിസിയുടെ ആഭിമുഖ്യത്തിൽ എല്ലാ മാസത്തിന്റെയും മൂന്നാം ശനിയാഴ്ച നടന്നുവരുന്ന മാസയോഗം ബഥേൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് പതിനഞ്ചാം തീയതി ശനിയാഴ്ച അനുഗ്രഹമായി നടന്നു.

പാസ്റ്റർ സാമുവൽ ചാക്കോ നേതൃത്വം നൽകി. ബഥേൽ സഭയുടെ മലയാളത്തിന്റെയും ഇംഗ്ലീഷിന്റെയും സംഗീത വിഭാഗം പ്രൈസ് ആൻഡ് വർഷിപ്പിന് നേതൃത്വം നൽകി. ആൽവിൻ മാത്യു ഇംഗ്ലീഷ് സന്ദേശം നൽകി. പാസ്റ്റർ സേവിയർ ജെയിംസ് എഫ്പിസിസി അറിയിപ്പുകൾ നൽകി. മുഖ്യ പ്രാസംഗികനായ പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ് ശക്തമായ സന്ദേശം നൽകി. പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസന്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടെ മാസയോഗം സമാപിച്ചു.

- Advertisement -

Comments are closed.