മെൽബണിൽ റിവൈവ് സൺഡേ ഓഗസ്റ്റ് 30ന്
മെൽബൺ: റിഹോലൈഫ് ചർച്ചിന്റെരെഹോലൈഫ് ചർച്ച് മെൽബൺ ( RehoLife Church, Melbourne) ആഭിമുഖ്യത്തിൽ ‘റിവൈവ്സൺഡേ’ ഓഗസ്റ്റ് 30ന് ബെർവിക്കിൽ നടക്കും. രാവിലെ 9.45 മുതൽ ഉച്ചയ്ക്ക് 12 വരെ ഫെഡറേഷൻ യൂണിവേഴ്സിറ്റിയിലെ ബിൽഡിംഗ് നമ്പർ 902, ഹാൾ 197-ലാണ് പരിപാടി.

പ്രഭാഷണം , ആരാധന, സൗഖ്യ ശുശ്രൂഷ, വിടുതൽ, പ്രാർത്ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. റിഹോലൈഫ് വർഷിപ്പ് ടീമിന്റെ നേതൃത്വത്തിൽ സ്തുതിയും ആരാധനയും ഉണ്ടായിരിക്കും.
പാസ്റ്റർ ബിജു സി. എക്സ്.വചന പ്രഭാഷണം നടത്തും. റിഹോലൈഫ് ചർച്ച് സഭാ ശുശ്രൂഷകൻ പാസ്റ്റർ ബിന്നി സി. മാത്യു നേതൃത്വം നൽകും.
മീറ്റിങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -


Comments are closed.