ഒക്കലഹോമയിൽ പി.സി. എബ്രഹാമിന്റെ മെമ്മോറിയൽ സർവീസ് ഓഗസ്റ്റ് 21ന്; ശവസംസ്കാരം 22ന്
ഒക്കലഹോമ: കഴിഞ്ഞ ദിവസം നിര്യാതനായ പി.സി. എബ്രഹാം (മോനി–64)യുടെ മെമ്മോറിയൽ സർവീസും ശവസംസ്കാര ശുശ്രൂഷകളും ഓഗസ്റ്റ് 21, 22 തീയതികളിൽ നടക്കും. ഓഗസ്റ്റ് 21 വെള്ളിയാഴ്ച വൈകിട്ട് ആറിന് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ മെമ്മോറിയൽ സർവീസ് ആരംഭിക്കും. ഓഗസ്റ്റ് 22 ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് ശവസംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. വൈകിട്ട് 4.30ഓടെ ശുശ്രൂഷകൾ പൂർത്തിയാകും.


കോട്ടയം മുട്ടമ്പലം പുത്തൻപറമ്പിൽ കുടുംബാംഗമായിരുന്നു പരേതൻ. പരേതരായ പി.സി. ചാക്കോ, തങ്കമ്മ ചാക്കോ എന്നിവരാണ് മാതാപിതാക്കൾ. തോട്ടയ്ക്കാട് തണുങ്കുംപതിക്കൽ കുടുംബാംഗമായ എൽസി എബ്രഹാം (ശാന്തി) ആണ് ഭാര്യ. പാസ്റ്റർ ബ്രയൻ എബ്രഹാം, ബെൻ ഏബ്രഹാം എന്നിവർ മക്കളും മാറായ എബ്രഹാം, റെനിറ്റ എബ്രഹാം എന്നിവർ മരുമക്കളുമാണ്. മാർക്ക്, ജോൺസ്, എലിയറ്റ് എന്നിവർ കൊച്ചുമക്കളാണ്.
കോട്ടയം കഞ്ഞിക്കുഴി ഐ.പി.സി. ഫിലദൽഫിയ സഭാംഗമായിരുന്ന പി.സി. എബ്രഹാം, ഒക്കലഹോമ ഇന്റർനാഷണൽ പെന്തക്കോസ്റ്റൽ അസംബ്ലിയിലെ സജീവ അംഗമായിരുന്നു.
സാറാമ്മ വർക്കി മഗ്‌നസ്കോൾഡ് (സ്വീഡൻ), പാസ്റ്റർമാരായ പി.സി. ചാണ്ടി (ഫിലദൽഫിയ), പി.സി. വർഗീസ് (ഒക്കലഹോമ), പി.സി. മാത്യു (ഒക്കലഹോമ), പി.സി. ജേക്കബ് (സീനിയർ പാസ്റ്റർ, ഫിലദൽഫിയ ചർച്ച്, ഡാളസ്) എന്നിവർ സഹോദരങ്ങളാണ്.

- Advertisement -


Comments are closed.