ക്രമാനുസൃത ബൈബിൾ വായനയ്ക്ക് പുതിയ സംരംഭവുമായി NBTI Media

ലോകമെമ്പാടുമുള്ള ബൈബിൾ വായനക്കാർക്ക് തിരുവെഴുത്തുകൾ സംഭവക്രമത്തിൽ വായിച്ച് കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുന്ന പുതിയ സംരംഭവുമായി NBTI Media. ബൈബിളിലെ സംഭവങ്ങൾ നടന്ന ക്രമത്തിൽ തിരുവെഴുത്തുകൾ വായിക്കാനും ദൈവവചനം കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും സഹായിക്കുന്ന ‘Read the Bible in Chronological Order’ എന്ന പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

നിലവിൽ ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ഈ ക്രമാനുസൃത ബൈബിൾ വായനാ പദ്ധതി ലഭ്യമാണ്. ബൈബിളിലെ വിവിധ സംഭവങ്ങൾ കാലക്രമത്തിൽ ക്രമീകരിച്ച് വായിക്കുന്നതിലൂടെ തിരുവെഴുത്തുകളുടെ ചരിത്രപശ്ചാത്തലവും സംഭവങ്ങൾ തമ്മിലുള്ള ബന്ധവും കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ കഴിയുമെന്നാണ് പദ്ധതിയുടെ ലക്ഷ്യം.

Read.NothingButToInspire.com എന്ന വെബ്സൈറ്റിലൂടെ വായന ആരംഭിക്കാം. വിവിധ ഭാഷകളിൽ ക്രമാനുസൃത ബൈബിൾ വായനാ അനുഭവം ഒരുക്കുന്നതിനായി പദ്ധതിയുമായി സഹകരിക്കാൻ താൽപര്യമുള്ളവരെയും NBTI Media ക്ഷണിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കും പദ്ധതിയുമായി സഹകരിക്കുന്നതിനുമായി asknbti@nothingbuttoinspire.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading