ഒട്ടാവ കാൽവറി റിവൈവൽ പെന്തക്കോസ്തൽ ചർച്ചിന്റെ കൺവെൻഷന് ഇന്ന് തുടക്കം
ഒട്ടാവ: കാൽവറി റിവൈവൽ പെന്തക്കോസ്തൽ ചർച്ച് ഒട്ടാവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘കൺവെൻഷൻ 2026’ ഇന്ന് (ഓഗസ്റ്റ് 14) ആരംഭിക്കും. ഓഗസ്റ്റ് 14 മുതൽ 16 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കൺവെൻഷനിൽ പാസ്റ്റർ തോമസ് ഫിലിപ്പ് മുഖ്യസന്ദേശങ്ങൾ നൽകും. പാസ്റ്റർ ലോർഡ്സൺ ആന്റണി ആരാധനയ്ക്ക് നേതൃത്വം നൽകും.
ഓഗസ്റ്റ് 14, 15 തീയതികളിൽ വൈകിട്ട് 6 മുതൽ രാത്രി 9 വരെയും 16ന് ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെയുമാണ് സമ്മേളനങ്ങൾ നടക്കുന്നത്.
ഒട്ടാവയിലെ 46 Castlefrank Rd, Ottawa, ON K2L 4B4 എന്ന വിലാസത്തിലാണ് കൺവെൻഷൻ നടക്കുന്നത്. വിവിധ സഭകളിൽനിന്നുള്ള വിശ്വാസികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -


Comments are closed.