ക്രൈസ്തവ എഴുത്തുപുര ഒന്റാരിയോ ചാപ്റ്ററിന്റെ ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 10ന്: രജിസ്ട്രേഷൻ തുടരുന്നു

ടൊറന്റോ: ക്രൈസ്തവ എഴുത്തുപുര ഒന്റാരിയോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ “സ്മാഷ് 2026” എന്ന പേരിൽ ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 10-ന് ശനിയാഴ്ച നടക്കും. എറ്റോബിക്കോയിലെ റോയൽ ബാഡ്മിന്റൺ ക്ലബ്ബിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ടൂർണമെന്റ് നടത്തും.

പുരുഷ ഡബിൾസിൽ 16–39 വയസ്, 40 വയസും അതിൽ കൂടുതലും, വനിതാ ഡബിൾസിൽ 16 വയസും അതിൽ കൂടുതലും, മിക്സഡ് ഡബിൾസിൽ 16 വയസും അതിൽ കൂടുതലും എന്നിങ്ങനെ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഓരോ വിഭാഗത്തിലും ഒരു സഭയിൽനിന്ന് രണ്ട് ടീമുകൾക്ക് പങ്കെടുക്കാം.

പുരുഷ ഡബിൾസ് 16–39 വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാർക്ക് 250 ഡോളറും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 100 ഡോളറും ട്രോഫിയും സമ്മാനമായി ലഭിക്കും. ടീമുകളുടെ രജിസ്ട്രേഷൻ ഫീസ് 75 ഡോളർ ആണ്. കളിക്കാർക്ക് ഭക്ഷണം സൗജന്യമായി നൽകുമെന്നും സംഘാടകർ അറിയിച്ചു.

സെപ്റ്റംബർ 25 വരെ രജിസ്ട്രേഷൻ നടത്താം. മത്സരത്തിൽ പരിമിതമായ സ്ലോട്ടുകൾ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്.

റോയൽ ബാഡ്മിന്റൺ ക്ലബ്, 80 ദി ഈസ്റ്റ് മാൾ, യൂണിറ്റ് 1ബി, എറ്റോബിക്കോ, ഒന്റാരിയോയിലാണ് മത്സരം നടക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ബിജു പി. സാം (416-888-2097), നെൽസൺ ജോസ് (647-869-8057) എന്നിവരുമായി ബന്ധപ്പെടാം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading