പ്രളയബാധിതർക്ക് ആശ്വാസവുമായി പിവൈപിഎ പേരൂർക്കട സെൻ്റർ; ‘കരുതൽ’ പദ്ധതി ആരംഭിച്ചു
പേരൂർക്കട: പ്രളയക്കെടുതിയിൽ വലയുന്നവർക്ക് സഹായവും ആശ്വാസവുമെത്തിക്കാൻ പെന്തെക്കോസ്ത് യംഗ് പീപ്പിൾസ് അസോസിയേഷൻ (PYPA) പേരൂർക്കട സെൻ്റർ പ്രവർത്തകർ രംഗത്തിറങ്ങി. ‘കരുതൽ’ എന്ന പേരിൽ നടത്തുന്ന ഈ ജീവകാരുണ്യ പ്രവർത്തനത്തിലൂടെ ദുരിതബാധിതർക്ക് ആവശ്യമായ റിലീഫ് കിറ്റുകൾ എത്തിച്ചു നൽകാനാണ് സംഘടന ലക്ഷ്യമിടുന്നത്.
നമ്മുടെ ചെറിയ സഹായം ദുരിതമനുഭവിക്കുന്നവർക്ക് വലിയ ആശ്വാസമാകുമെന്ന് പ്രവർത്തകർ ഓർമ്മിപ്പിക്കുന്നു. ആവശ്യക്കാർക്ക് റിലീഫ് കിറ്റുകൾ സ്‌പോൺസർ ചെയ്തുകൊണ്ട് പൊതുജനങ്ങൾക്കും ഈ പ്രവർത്തനത്തിൽ പങ്കാളികളാകാവുന്നതാണ്. ‘കൂടെ നിൽക്കാം, കരുതലോടെ…’ എന്ന സന്ദേശമാണ് സംഘടന പങ്കുവെക്കുന്നത്.

പാസ്റ്റർ ടിൻ്റു ജെ.എസ്, പാസ്റ്റർ മിഥുൻ എസ്.ബി, പാസ്റ്റർ നെവിൻ ആർ. ബെർക്കിൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

- Advertisement -

Comments are closed.