21-ാമത് ചർച്ച് ഓഫ് ഗോഡ് മഹനീയം മാഞ്ചസ്റ്റർ കൺവെൻഷൻ ഒക്ടോബർ 9 മുതൽ
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ മഹനീയം
ചർച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 21-ാമത് മാഞ്ചസ്റ്റർ കൺവെൻഷൻ ഒക്ടോബർ 9, 10, 11 തീയതികളിൽ മാഞ്ചസ്റ്ററിലെ ജെയിൻ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും.
“God’s Empowering Faith” എന്ന പ്രമേയത്തിൽ നടക്കുന്ന കൺവെൻഷനിൽ അനുഗ്രഹീതമായ ആത്മീയ ശുശ്രൂഷകൾ, ആരാധന, സന്ദേശങ്ങൾ എന്നിവ ഉണ്ടായിരിക്കും.
പാസ്റ്റർ ഷാജി എം. പോൾ മുഖ്യസന്ദേശം നൽകും. പാസ്റ്റർ ഇമ്മാനുവൽ കെ.ബി. ആരാധനയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ ബിജു ചെറിയാൻ നേതൃത്വം നൽകും.

- Advertisement -


Comments are closed.