വൈ .പി.ഇ യുടെ നേതൃത്വത്തിൽ ക്രൈസ്തവ ഗാനസന്ധ്യ ZAMAR ആഗസ്റ്റ് 15ന്

കല്യാൺ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് സെൻട്രൽ വെസ്റ്റ് റീജിയന്റെ യുവജന സംഘടനയായ വൈ.പി.ഇ യുടെ നേതൃത്വത്തിൽ ZAMAR എന്ന പേരിൽ ക്രൈസ്തവ ഗാനസന്ധ്യ സംഘടിപ്പിക്കുന്നു.
2026 ആഗസ്റ്റ് 15ന് വൈകുന്നേരം 5 മണി മുതൽ രാത്രി 9 മണി വരെ കല്യാൺ ഈസ്റ്റിലെ കാർപ്പെ ഹാളിൽ ഗാനസന്ധ്യ നടക്കും.

ദൈവത്താൽ ഈ കാലഘട്ടത്തിൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന നിരവധി യുവ ഗായകരും, കലാകാരന്മാരും ഗാനസന്ധ്യയിൽ അണിനിരക്കും. പാസ്റ്റർ ജോൺ ജോർജ് ദൈവവചനശുശ്രൂഷ നിർവഹിക്കും.

മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈ.പി.ഇ പ്രസിഡന്റ് പാസ്റ്റർ സാം ടി. തോമസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വൈ.പി.ഇ സെക്രട്ടറി സ്റ്റാൻലി സാമുവേൽ, ജോയിന്റ് സെക്രട്ടറി ശ്രുതി മോഹൻരാജ്, ട്രഷറർ സിസ്റ്റർ ഷെറിൻ ബെന്നി എന്നിവർ പരിപാടിയുടെ ഏകോപനത്തിന് നേതൃത്വം നൽകും.

യുവജനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകി സംഘടിപ്പിക്കുന്ന ഈ ഗാനസന്ധ്യയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading