ഹൂസ്റ്റണിൽ സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡ് വാർഷിക കൺവെൻഷൻ ഓഗസ്റ്റ് 14 മുതൽ; ഡോ. ടിം ഹിൽ മുഖ്യപ്രഭാഷകൻ
ഹൂസ്റ്റൺ: ടെക്സാസിലെ സ്റ്റാഫോർഡിലുള്ള സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡിന്റെ 2026-ലെ വാർഷിക കൺവെൻഷൻ ഓഗസ്റ്റ് 14, 15 തീയതികളിൽ നടക്കും.
ലോകമെമ്പാടും ശ്രദ്ധേയനായ ദൈവവചന പ്രഭാഷകനും ചർച്ച് ഓഫ് ഗോഡിന്റെ മുൻ ജനറൽ ഓവർസീയറുമായ ഡോ. ടിം ഹിൽ മുഖ്യപ്രഭാഷകനായി ദൈവവചനം ശുശ്രൂഷിക്കും.
രണ്ട് ദിവസങ്ങളിലുമായി വൈകിട്ട് 6.30-ന് ആരംഭിക്കുന്ന യോഗങ്ങൾ സ്റ്റാഫോർഡിലെ സൗത്ത്വെസ്റ്റ് ചർച്ച് ഓഫ് ഗോഡ് ദേവാലയത്തിൽ (235 അവന്യൂ ഇ, സ്റ്റാഫോർഡ്, ടെക്സാസ് 77477) നടക്കും. ആരാധന, ദൈവവചന ശുശ്രൂഷ, ആത്മീയ ഉണർവ് എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന കൺവെൻഷനിൽ ഹൂസ്റ്റണിലെയും സമീപ പ്രദേശങ്ങളിലെയും വിശ്വാസികളെ കുടുംബസമേതം പങ്കെടുക്കാൻ സംഘാടകർ ക്ഷണിച്ചു.
കൺവെൻഷനോടനുബന്ധിച്ച് ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 10.30-ന് നടക്കുന്ന “മിഷൻ ചലഞ്ച്” പ്രത്യേക സമ്മേളനത്തിൽ ഡോ. സുഷിൽ മാത്യു മുഖ്യപ്രഭാഷകനായിരിക്കും.പാസ്റ്റർ പ്രകാശ് സക്കറിയ, ബ്രദർ റെജി വർഗീസ് എന്നിവർ .നേതൃത്വം നൽകും.

- Advertisement -


Comments are closed.