ഡുലീക്ക് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ മൂന്നാം വാർഷികം ഒക്ടോബർ 2, 4 തീയതികളിൽ
ഡുലീക്ക്, അയർലണ്ട്: ഡുലീക്ക് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ മൂന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് 2026 ഒക്ടോബർ 2, 4 തീയതികളിൽ ഡുലീക്കിലും കിൽഡെയറിലുമായി പ്രത്യേക ആത്മീയ യോഗങ്ങൾ നടക്കും. മുഖ്യ പ്രഭാഷകനായി പാസ്റ്റർ ടിനു ജോർജ് ദൈവവചന ശുശ്രൂഷ നിർവഹിക്കും.
വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 2 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ രാത്രി 9 വരെ Duleek Bellewstown & District Community Facility, Navan Road, Commons, Duleek, Co. Meath-ൽ പ്രത്യേക യോഗം നടക്കും.
തുടർന്ന് ഒക്ടോബർ 4 ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ Wolfe Tone Band Hall, Hillcrest, Ballymore Eustace East, Co. Kildare-ൽ നടക്കുന്ന കിൽഡെയർ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ പ്രത്യേക യോഗത്തിലും പാസ്റ്റർ ടിനു ജോർജ് ദൈവവചനം ശുശ്രൂഷിക്കും.
മൂന്നു വർഷങ്ങളായി ദൈവം നൽകിയ കൃപയ്ക്കും വിശ്വസ്തമായ നടത്തിപ്പിനും നന്ദി അർപ്പിക്കുന്നതോടൊപ്പം, അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾക്കും കുടുംബങ്ങൾക്കും ഒരുമിച്ച് ആരാധനയിലും പ്രാർത്ഥനയിലും ദൈവവചന ശ്രവണത്തിലും ക്രൈസ്തവ കൂട്ടായ്മയിലും പങ്കുചേരാനുള്ള അനുഗ്രഹീത അവസരമായാണ് വാർഷികാഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

- Advertisement -


Comments are closed.