യൂത്ത് എറൈസ്’ യുവജന സമ്മേളനം ഓഗസ്റ്റ് 8-ന്

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കർണാടക ബാംഗ്ലൂർ സെൻട്രൽ ഡിസ്ട്രിക്റ്റ് യുവജന വിഭാഗമായ വൈ.പി.ഇ.യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘യൂത്ത് എറൈസ്’ യുവജന സമ്മേളനം ഓഗസ്റ്റ് 8-ന് (ശനിയാഴ്ച) രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ ഹൊറമാവ്-അഗരയിലെ എലീം ചർച്ച് ഓഫ് ഗോഡ് ആരാധനാലയത്തിൽ നടക്കും.

പ്രശസ്ത ബൈബിൾ പ്രഭാഷകനായ ഡോ. സിനി ജോയ്‌സ് മാത്യു മുഖ്യസന്ദേശം നൽകും. സി.ഒ.ജി. എലീം ക്വയർ സ്തുതിയാരാധനയ്ക്ക് നേതൃത്വം നൽകും.

ഡിസ്ട്രിക്ട് പാസ്റ്റർ പാസ്റ്റർ ജെയ്‌മോൻ കെ. ബാബു, ഡിസ്ട്രിക്ട് യുവജന കോ-ഓർഡിനേറ്റർ പാസ്റ്റർ ബ്ലസൺ ജോൺ, വൈ.പി.ഇ. സെക്രട്ടറി സിസ്റ്റർ റോൺസി ഡേവിസ് എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും.

ബെംഗളൂരു നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള യുവജനങ്ങൾക്ക് സമ്മേളനത്തിൽ പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading