ഐ.പി.സി കാനഡ റീജിയൻ പി.വൈ.പി.എയ്ക്ക് നവനേതൃത്വം
ടൊറന്റോ: ഐ.പി.സി കാനഡ റീജിയൻ പെന്തക്കോസ്തൽ യങ് പീപ്പിൾസ് അസോസിയേഷന്റെ (PYPA) 2026–2029 കാലഘട്ടത്തേക്കുള്ള പുതിയ ഭരണസമിതിയെ റീജിയൻ കൺവെൻഷനോടനുബന്ധിച്ച് നടന്ന പൊതുയോഗത്തിൽ തെരഞ്ഞെടുത്തു.

ഐ.പി.സി കാനഡ റീജിയൻ പ്രസിഡന്റ് പാസ്റ്റർ എബി കെ. ബെന്നിന്റെ അധ്യക്ഷതയിലും റീജിയൻ സെക്രട്ടറി പാസ്റ്റർ ബെറിൽ തോമസിന്റെ നേതൃത്വത്തിലും ചേർന്ന പൊതുയോഗത്തിലാണ് പുതിയ ഭരണസമിതി നിലവിൽ വന്നത്.
കേംബ്രിഡ്ജ് കേരള പെന്തെക്കോസ്തൽ ചർച്ച് ശുശ്രൂഷകനായ പാസ്റ്റർ ഗ്രേയ്സൺ സണ്ണി പ്രസിഡന്റായും, അഖിൽ മാത്യൂസ് വൈസ് പ്രസിഡന്റായും, ഹോളി സ്പിരിറ്റ് ദി മിനിസ്റ്റർ ചർച്ച് ശുശ്രൂഷകനായ പാസ്റ്റർ ടോംസൻ ബേബി സെക്രട്ടറിയായും, ആശിഷ് ബെന്നി ജോയിന്റ് സെക്രട്ടറിയായും, ലെവി ചെറിയാൻ മാത്യൂ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്കായി ഐ.പി.സി കാനഡ റീജിയൻ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പെനിയേൽ ചെറിയാൻ അനുഗ്രഹപ്രാർത്ഥന നടത്തി.
യുവജനങ്ങളുടെ ആത്മീയ വളർച്ചയ്ക്കും നേതൃത്വ വികസനത്തിനും സുവിശേഷ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകി പ്രവർത്തിക്കുമെന്ന് പുതിയ ഭരണസമിതി അറിയിച്ചു.


- Advertisement -


Comments are closed.