നവി മുംബൈ ഡിസ്ട്രിക്ട് വൈപി ഇ (YPE ) യുവജന കൂട്ടായ്മയും സംയുക്ത ആരാധനയും ശ്രദ്ധേയമായി

നവി മുംബൈ: ചർച്ച് ഓഫ് ഗോഡ് നവി മുംബൈ ഡിസ്ട്രിക്ട് യുവജന വിഭാഗമായ YPEയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 2-ന് നെറുൾ ദൈവസഭയിൽ യുവജന കൂട്ടായ്മയും സംയുക്ത ആരാധനയും ആത്മീയ അനുഗ്രഹമായി നടന്നു. റീജണൽ YPE ഡയറക്ടർ പാസ്റ്റർ ഷിഞ്ചു തോമസ് മുഖ്യാതിഥിയായും മുഖ്യപ്രഭാഷകനായും ശുശ്രൂഷിച്ചു.

ഡിസ്ട്രിക്ട് YPE പ്രസിഡന്റ് പാസ്റ്റർ ജിക്സൺ ജെയിംസ് അധ്യക്ഷത വഹിച്ച സമ്മേളനം പാസ്റ്റർ കുഞ്ഞുമോൻ ജോസഫിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. ഡിസ്ട്രിക്ട് സെക്രട്ടറി ജെറിൻ സ്വാഗതം ആശംസിച്ചു. തുടർന്ന് നെറുൾ ചർച്ച് യൂത്ത് ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സിസ്റ്റർ ശ്രുതി പ്രിൻസ്, സിസ്റ്റർ മെറിൻ എന്നിവർ ഐസ് ബ്രേക്കിംഗ് സെഷനുകൾ നയിച്ചപ്പോൾ, സഹോദരൻ സുധീർ ഡാങ്കിയും സഹോദരൻ ബിബിൻ കെ.യും പ്രത്യേക പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

അധ്യക്ഷപ്രസംഗത്തിൽ പാസ്റ്റർ ജിക്സൺ ജെയിംസ്, 1 യോഹന്നാൻ 2:14 ആസ്പദമാക്കി, ദൈവവചനം ഹൃദയത്തിൽ വസിക്കുന്ന യുവാക്കൾ ആത്മികമായി ശക്തരായി ദുഷ്ടനെ ജയിക്കുന്നവരായി ജീവിതത്തിൽ വിജയിക്കുമെന്ന് ഉദ്ബോധിപ്പിച്ചു.

തുടർന്ന് മുഖ്യസന്ദേശം നൽകിയ പാസ്റ്റർ ഷിഞ്ചു തോമസ് 1 യോഹന്നാൻ 1:1–2 ആസ്പദമാക്കി, ഇന്നത്തെ തലമുറയിലെ യുവാക്കൾ ദൈവസാന്നിധ്യം വ്യക്തിപരമായി അനുഭവിക്കുകയും അതിൽ വളരുകയും ക്രിസ്തുവിന്റെ ജീവിക്കുന്ന സാക്ഷികളായി സമൂഹത്തിൽ പ്രകാശിക്കണമെന്നും ആഹ്വാനം ചെയ്തു.

ഡിസ്ട്രിക്ട് പാസ്റ്റർ മാത്യൂ ശമുവേൽ, ഇന്നത്തെ സാഹചര്യത്തിൽ ക്രിസ്തീയ യുവജന കൂട്ടായ്മയുടെ അനിവാര്യതയെക്കുറിച്ച് സംസാരിക്കുകയും, യുവജനങ്ങൾ സഭയോടും ദൈവവചനത്തോടും കൂടുതൽ പ്രതിബദ്ധത പുലർത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.

പാസ്റ്റർ ബിനോസ് ബേബിയുടെ സമാപന പ്രാർത്ഥനയോടെ സമ്മേളനം അനുഗ്രഹപൂർവം സമാപിച്ചു.

നവി മുംബൈ ഡിസ്ട്രിക്ടിലെ വിവിധ സഭകളിൽ നിന്നുള്ള യുവതി-യുവാക്കളുടെയും ദൈവദാസന്മാരുടെയും ആവേശകരമായ പങ്കാളിത്തം സമ്മേളനത്തിന് ആത്മീയ ഉണർവും ഐക്യവും പകർന്നു. യുവജനങ്ങളുടെ ആത്മീയ വളർച്ചയ്ക്കും കൂട്ടായ പ്രവർത്തനങ്ങൾക്കും പുതിയ പ്രചോദനമായി ഈ സമ്മേളനം മാറിയതായി സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading