നാഷണൽ പ്രയർ ലീഡേഴ്സ് കോൺഫറൻസ് സെപ്റ്റംബർ 22, 23-ന് ബാംഗ്ലൂരിൽ
ബാംഗ്ലൂർ: ഇന്ത്യയിലുടനീളമുള്ള വിവിധ പ്രയർ മൂവ്മെന്റുകളുടെ പ്രധാന നേതാക്കളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന നാഷണൽ പ്രയർ ലീഡേഴ്സ് കോൺഫറൻസ് 2026 സെപ്റ്റംബർ 22, 23 തീയതികളിൽ ബാംഗ്ലൂരിലെ ഡോൺ ബോസ്കോ സെന്ററിൽ നടക്കും.
സെപ്റ്റംബർ 22 (ചൊവ്വ) രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സമ്മേളനം 23 (ബുധൻ) ഉച്ചയ്ക്ക് 2 മണിക്ക് സമാപിക്കും. ബാനർഘട്ട റോഡിലെ മീനാക്ഷി ടെമ്പിളിന് സമീപം, ഹോളി സ്പിരിറ്റ് സ്കൂളിന്റെ പിൻവശത്തുള്ള ഡോൺ ബോസ്കോ സെന്റർ (Don Bosco Skill Mission) ആണ് വേദി.
താമസത്തിനും ഭക്ഷണത്തിനുമുള്ള ക്രമീകരണങ്ങൾ ഉൾപ്പെടെ 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.
കഴിഞ്ഞ വർഷം ഇന്ത്യയിലുടനീളമുള്ള പ്രാർത്ഥനാ കൂട്ടായ്മകളുടെ (Prayer Networks) പ്രധാന നേതാക്കളെ മാത്രം പങ്കെടുപ്പിച്ച കീ ലീഡേഴ്സ് കോൺഫറൻസ് ന്യൂഡൽഹിയിലെ അഗാപെ ക്യാമ്പസിൽ നടന്നിരുന്നു. അതിന്റെ തുടർച്ചയായാണ് ഇത്തവണ ദേശീയ പ്രയർ ലീഡേഴ്സ് കോൺഫറൻസ് ബാംഗ്ലൂരിൽ സംഘടിപ്പിക്കുന്നത്.
സംഘാടക സമിതി അംഗങ്ങളായി പാസ്റ്റർ ഷാജി കുര്യൻ, പാസ്റ്റർ കെ. ടി. ജോസഫ്, പാസ്റ്റർ കെ. ജെ. ജോബ്, പാസ്റ്റർ സിബി ജേക്കബ്, പാസ്റ്റർ ജിനോയ് കുര്യാക്കോസ് എന്നിവർ പ്രവർത്തിച്ചുവരുന്നു.


- Advertisement -


Comments are closed.