പ്രളയബാധിത മേഖലകളിലേക്ക് സഹായഹസ്തവുമായി പവർവിഷൻ ടി.വി

തിരുവല്ല: ശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന മല്ലപ്പള്ളി, കല്ലുങ്കൽ, മേപ്രാൽ പ്രദേശങ്ങൾ സന്ദർശിച്ച് പവർവിഷൻ ടി.വി സംഘം സ്ഥിതിഗതികൾ വിലയിരുത്തുകയും

തിരുവല്ല എം.എൽ.എ അഡ്വ. വർഗ്ഗീസ് മാമന്റെ നേതൃത്വത്തിൽ നിരവധി ക്യാബുകളിലായി ഭക്ഷ്യസാധനങ്ങൾ, കുടിവെള്ളം, വസ്ത്രങ്ങൾ തുടങ്ങി അവശ്യസാധനങ്ങൾ പ്രളയബാധിത പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് എത്തിച്ചു.

ഈ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ വിതരണത്തിലും പവർവിഷൻ ടി.വി സംഘവും പങ്കാളികളായി.

പ്രളയബാധിത കുടുംബങ്ങളെ നേരിൽ സന്ദർശിച്ച സംഘം അവരുടെ ദുരിതങ്ങൾ കേൾക്കുകയും ആത്മീയവും മാനുഷികവുമായ പിന്തുണ നൽകുകയും ചെയ്തു. ദുരിതമനുഭവിക്കുന്നവർക്കായി എല്ലാവരും പ്രാർത്ഥിക്കുകയും സാധ്യമായ സഹായങ്ങൾ നൽകാൻ മുന്നോട്ടുവരികയും ചെയ്യണമെന്ന് പവർവിഷൻ ടി.വി അധികൃതർ അഭ്യർഥിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading