ചൊക്കസാന്ദ്ര ഗ്രേസ് എജി യുവജന സെമിനാർ ആഗസ്റ്റ് 15ന് ബെംഗളൂരുവിൽ

ബെംഗളൂരു: ചൊക്കസാന്ദ്ര ഗ്രേസ് അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ യുവജനവിഭാഗമായ ക്രൈസ്റ്റ് അംബാസഡേഴ്സ് (സി.എ) നേതൃത്വത്തിൽ ആഗസ്റ്റ് 15-ന് ഏകദിന യുവജന സെമിനാർ  (DIVINE ENCOUNTER 2026) നടക്കും.

രാവിലെ 9.30 മുതൽ 4 വരെ ചൊക്കസാന്ദ്ര ഗ്രേസ് അസംബ്ലീസ് ഓഫ് ഗോഡ് ഹാളിൽ നടക്കുന്ന സെമിനാറിൽ പാസ്റ്റർ ഷാർലറ്റ് പി. മാത്യു, സിസ്റ്റർ ലിൻഡാ ഷാർലറ്റ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. അനുഗ്രഹീത ക്രൈസ്തവ ഗായകൻ ബ്രദർ ജോയൽ പടവത്ത് സംഗീതശുശ്രൂഷയ്ക്കു നേതൃത്വം നൽകും.

പാസ്റ്റർ തോമസ് സി. എബ്രഹാം (സീനിയർ പാസ്റ്റർ), പാസ്റ്റർ ബിനു ജോൺ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സെമിനാറിൽ പങ്കെടുക്കുന്നവർക്ക് രജിസ്ട്രേഷൻ തികച്ചും സൗജന്യമായിരിക്കുമെന്നും പങ്കെടുക്കുവാൻ താല്പര്യമുള്ള യുവതി യുവാക്കൾ ഭാരവാഹികളുമായി ബന്ധപ്പെടണമെന്നും  പാസ്റ്റർമാരായ തോമസ് സി ഏബ്രഹാം , ബിനു ജോൺ എന്നിവർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading