ചിക്കാഗോ ഹെബ്രോൻ ഐപിസി സഭയുടെ 47-ാമത് വാർഷിക കൺവൻഷൻ ഓഗസ്റ്റ് 6–8 വരെ
ചിക്കാഗോ: ഐപിസി ഹെബ്രോൻ ചിക്കാഗോ സഭയുടെ 47-ാമത് വാർഷിക കൺവൻഷൻ 2026 ഓഗസ്റ്റ് 6 മുതൽ 8 വരെ (വ്യാഴം–ശനി) എല്ലാ ദിവസവും വൈകിട്ട് 6.00 മണിക്ക് നടക്കും. 2430 E Ballard Rd, Des Plaines, IL 60016 എന്ന വിലാസത്തിലുള്ള സഭാ ഹാളിലാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
പാസ്റ്റർ ബൈജു ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ആത്മാവിനാൽ നിറഞ്ഞ ബൈബിൾ സന്ദേശങ്ങളും അഭിഷിക്ത ആരാധനയും കൺവൻഷന്റെ പ്രധാന പ്രത്യേകതകളായിരിക്കും. റവ. ഡോ. പി. സി. മമ്മൻ, ബ്രദർ .സജി തോമസ്, ബ്രദർ.ഷിബിൻ കുഞ്ഞുമോൻ,എന്നിവർ നേതൃത്വം നൽകും.


- Advertisement -

Comments are closed.