ഐ.പി.സി. നോർത്തേൺ റീജിയൺ 57-ാമത് ശുശ്രൂഷക സമ്മേളനവും സംയുക്ത ആരാധനയും
ന്യൂഡൽഹി: ഐ.പി.സി. നോർത്തേൺ റീജിയന്റെ 57-ാമത് ശുശ്രൂഷക സമ്മേളനവും സംയുക്ത ആരാധനയും സെപ്റ്റംബർ 10 മുതൽ 13 വരെ, ന്യൂഡൽഹിയിൽ വെച്ച് നടക്കുന്നതായിരിക്കും. സെപ്റ്റംബർ 10 വ്യാഴാഴ്ച മുതൽ 12 ശനിയാഴ്ച വരെ രാവിലെ 9:30 മണി മുതൽ നടക്കുന്ന ശുശ്രൂഷക സമ്മേളനം Aiwan-e-Ghalib ആഡിറ്റോറിയം ഐ.ടി.ഒ, ന്യൂഡൽഹിയിൽ വെച്ചും,13 ഞായറാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സംയുക്ത ആരാധന ജണ്ഡേവാലയിലെ അംബേദ്കർ ഭവനിൽ വെച്ചും നടക്കുന്നതായിരിക്കും.
സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ സഭയുടെ പൊതുയോഗവും, സോദരി സമാജത്തിൻ്റെ വാർഷിക സമ്മേളനവും നടക്കും. പ്രശസ്ത സുവിശേഷ പ്രസംഗകരായ പാസ്റ്റർ. സാം ചാക്കോ ആൻഡ് ടീം, ഡോ. ജേക്കബ് കുര്യൻ എന്നിവരാണ് മുഖ്യ പ്രസംഗകർ. കൂടാതെ ഐ.പി.സി.എൻ.ആറിന്റെ ലീഡേഴ്സും വിവിധ സെക്ഷനുകളിൽ വചനം സംസാരിക്കുന്നതാണ്. പ്രസിദ്ധ ക്രിസ്തീയ ഗായിക സിസ്റ്റർ പെർസിസ് ജോൺ നേതൃത്വം നൽകുന്ന സയോൺ സിംഗേഴ്സാണ് ഗാനശുശ്രൂഷ നിർവ്വഹിക്കുന്നത്.
ഭാരതത്തിൽ ഉടനീളമുള്ള ഐ.പി.സി.എൻ.ആർ സഭകളിലെ ദൈവദാസന്മാരും, ഡൽഹി – എൻ സി ആറിലുള്ള ദൈവമക്കളും സംബന്ധിക്കുന്ന ഈ യോഗങ്ങളുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങൾ നടന്നുവരുന്നതായി റീജിയന്റെ എക്സിക്യൂട്ടീവ്സ് അറിയിച്ചു.


- Advertisement -


Comments are closed.