പെന്തെക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് ഓഫ് അമേരിക്ക (PYFA)യുടെ 46-ാമത് വാർഷിക കോൺഫറൻസ് ഓഗസ്റ്റ് 13 മുതൽ 16 വരെ ന്യൂയോർക്കിൽ
ന്യൂയോർക്ക്: പെന്തെക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് ഓഫ് അമേരിക്ക (PYFA)യുടെ 46-ാമത് വാർഷിക കോൺഫറൻസ് 2026 ഓഗസ്റ്റ് 13 മുതൽ 16 വരെ ന്യൂയോർക്കിലെ ഹിൽട്ടൺ ലോങ് ഐലൻഡ്/ഹണ്ടിംഗ്ടൺ ഹോട്ടലിൽ നടക്കും. ഈ വർഷത്തെ കോൺഫറൻസിന്റെ മുഖ്യവിഷയം “ആത്മാവിനാൽ ശക്തീകരിക്കപ്പെടുക” (Empowered by the Spirit) എന്നതാണ്. മുഖ്യവാക്യം കൊലൊസ്സ്യർ 1:11 ആധാരമാക്കിയാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.
മലയാള സമ്മേളനങ്ങളിൽ പാസ്റ്റർ ഡോ. വി. ജെ. സാംകുട്ടി (ഇംഗ്ലണ്ട്), പാസ്റ്റർ അബിൻ ജോർജ് (ഇംഗ്ലണ്ട്) എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ഇംഗ്ലീഷ് സമ്മേളനത്തിൽ പാസ്റ്റർ ജോയി സന്റോറ (കണക്റ്റിക്കട്ട്) മുഖ്യപ്രഭാഷണം നടത്തും.
വ്യാഴാഴ്ച നടക്കുന്ന നെക്സ്റ്റ് ജനറേഷൻ നൈറ്റിൽ പാസ്റ്റർ ടൈറ്റസ് സാം ശുശ്രൂഷിക്കും. ശനിയാഴ്ച നടക്കുന്ന സ്പിരിറ്റ് എംപവേർഡ് ഡോട്ടേഴ്സ് കോൺഫറൻസിൽ സിസ്റ്റർ ആശാ എബ്രഹാം സംസാരിക്കും. അതേ ദിവസം രാവിലെ സവോയ് ബോൾറൂമിൽ പാസ്റ്റർ കെ. വി. എബ്രഹാം, പാസ്റ്റർ എബ്രഹാം ഈപ്പൻ, പാസ്റ്റർ വിൽസൺ ജോസ് എന്നിവരുടെ നേതൃത്വത്തിൽ സിറ്റിവൈഡ് ഉപവാസ പ്രാർത്ഥന മാസയോഗവും നടക്കും.


- Advertisement -


Comments are closed.