ഹൃദയാഘാതത്തെ തുടർന്ന് യുകെയിൽ ചികിത്സയിലായിരുന്ന ഏയ്ഞ്ചൽ ജെറോം (28) നിര്യാതയായി
ലണ്ടൻ: യുകെയിലെ ബാസിൽഡൺ ക്രൈസ്റ്റ്‌വേ ചർച്ച് അംഗവും പത്തനംതിട്ട ചാന്തു കാവ് സ്വദേശിയും ജെറോം ജെറിയുടെ ഭാര്യയുമായ ഏയ്ഞ്ചൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ടു.

ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ബാസിൽഡൺ യൂണിവേഴ്സിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഏഴ് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.ഏയ്ഞ്ചലിന്റെ നിര്യാണത്തിൽ ദുഃഖത്തിലായിരിക്കുന്ന ഭർത്താവ് ജെറോം ജെറിയെയും കുടുംബാംഗങ്ങളെയും ക്രൈസ്റ്റ്‌വേ ചർച്ച് വിശ്വാസിസമൂഹത്തെയും പ്രാർത്ഥനയിൽ ഓർക്കുക. കൂടുതൽ വിവരങ്ങൾ പിന്നാലെ…


- Advertisement -


Comments are closed.