ഐപിസി കാനഡ റീജിയൻ കൺവെൻഷൻ തുടക്കമായി
ടോറോന്റോ: ഐപിസി കാനഡ റീജിയൻ കൺവെൻഷൻ ടോറോണ്ടോയിലെ കേരള ക്രിസ്ത്യൻ അസംബ്ലിയിൽ (KCA) തുടക്കമായി. പാസ്റ്റർ കെ എ ജോണിന്റെ അധ്യക്ഷതയിൽ റീജിയൻ പ്രസിഡന്റ് പാസ്റ്റർ എബി കെ ബെൻ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ തോമസ് ഫിലിപ്പ് വെൺമണി ദൈവവചനത്തിൽ നിന്ന് പ്രഘോഷിച്ചു. ഡോ : ടോം ഫിലിപ്പ്, ഹ്യൂസ്റ്റൻ ആരാധനയ്ക്ക് നേതൃത്വം നൽകി. ഓഗസ്റ്റ് 1, ശനിയാഴ്ച ടോറോണ്ടോയിലെ കേരള ക്രിസ്ത്യൻ അസംബ്ലിയിൽ (KCA) വച്ച് വൈകിട്ട് 7 മണിക്കും ഓഗസ്റ്റ് 2 നു ഞായറാഴ്ച സംയുക്ത സഭായോഗം രാവിലെ 10 മണിക്ക് ഹംബർവാലി യുണൈറ്റഡ് ചർച്ചിലും വെച്ച് നടത്തപ്പെടും.


- Advertisement -

Comments are closed.