പാസ്റ്റർ സാന്റി മാത്യുവിന്റെ സംസ്കാരം ഓഗസ്റ്റ് 3 ന്

കൊല്ലം: ഐപിസി കൊല്ലം നോർത്ത് സെന്ററിലെ പുത്തൂർമുക്ക് സഭാ ശുശ്രൂഷകനായിരുന്ന പാസ്റ്റർ സാന്റി മാത്യു (46) വിന്റെ സംസ്കാര ശുശ്രൂഷകൾ ഓഗസ്റ്റ് 3 തിങ്കളാഴ്ച നടക്കും.

രാവിലെ 8.15ന് പുത്തൂർമുക്ക് ഗിൽഗാൽ ഹൗസിൽ എത്തിക്കും. 9 മണിക്ക് ഐപിസി ശാലേം, കുളക്കട (തുരുത്തിയമ്പലം) സഭയിൽ പൊതുദർശനവും ശുശ്രൂഷകളും നടക്കും. തുടർന്ന് ഉച്ചയ്ക്ക് 12.45ന് മലപാറ ചർച്ച് സെമിത്തേരിയിൽ ഐപിസി കൊല്ലം നോർത്ത് സെന്ററിന്റെ നേതൃത്വത്തിൽ സംസ്കാരം നടക്കും.

പാസ്റ്റർ സാന്റി മാത്യു, ഐപിസി കൊല്ലം നോർത്ത് സെന്റർ മുൻ സെക്രട്ടറിയും പി.വൈ.പി.എ മുൻ പ്രസിഡന്റുമായിരുന്നു. നിലവിൽ സെന്റർ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു വരികയായിരുന്നു.

ഹരിയാനയിലെ ഗ്രേസ് ബൈബിൾ കോളജ് ബിരുദധാരിയായ അദ്ദേഹം അസംബ്ലീസ് ഓഫ് ഗോഡ് പാസ്റ്റർ മത്തുക്കുട്ടിയുടെ ഏക മകനാണ്. ഭാര്യ: ഫേബ സാന്റി, മകൻ: ജോമോൻ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading