നോർത്ത്‌ ഹാംപ്ടണിൽ ശാലോം ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ഗോസ്പൽ മീറ്റിംഗ് ഓഗസ്റ്റ് 1ന്

നോർത്ത്‌ഹാംപ്ടൺ: ശാലോം ക്രിസ്ത്യൻ ഫെലോഷിപ്പ് നോർത്ത്‌ഹാംപ്ടണിന്റെ ആഭിമുഖ്യത്തിൽ ഗോസ്പൽ മീറ്റിംഗ് 2026 ഓഗസ്റ്റ് 1 ശനിയാഴ്ച നടക്കും. വൈകിട്ട് 6.30 മുതൽ രാത്രി 9 വരെ നോർത്ത്‌ഹാംപ്ടണിലെ വെർണൺ ടെറസ് കമ്മ്യൂണിറ്റി സെന്ററിലാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്.

ദൈവവചന ശുശ്രൂഷ, സംഗീതം, ആരാധന, ക്രിസ്തീയ കൂട്ടായ്മ എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് ഗോസ്പൽ മീറ്റിംഗ് സംഘടിപ്പിക്കുന്നത്. പാസ്റ്റർ ഷിബിൻ സാമുവൽ അതിഥി ശുശ്രൂഷകനായി സംബന്ധിച്ച് ദൈവവചനം പ്രസംഗിക്കും.
“സുവിശേഷത്തെക്കുറിച്ചു ഞാൻ ലജ്ജിക്കുന്നില്ല; വിശ്വസിക്കുന്ന ഏവനും രക്ഷയ്ക്കായി അത് ദൈവശക്തിയാകുന്നു” എന്ന ആശയം ഉൾക്കൊള്ളുന്ന റോമർ 1:16 അടിസ്ഥാനമാക്കിയാണ് സമ്മേളനം ഒരുക്കിയിരിക്കുന്നത്.
തുടർന്ന് ഓഗസ്റ്റ് 2 ഞായറാഴ്ച നടക്കുന്ന സൺഡേ വർഷിപ്പ് സർവീസിലും പാസ്റ്റർ ഷിബിൻ സാമുവൽ ശുശ്രൂഷിക്കും.

വെർണൺ ടെറസ് കമ്മ്യൂണിറ്റി സെന്റർ, നോർത്ത്‌ഹാംപ്ടൺ, NN1 5EY എന്ന വിലാസത്തിലാണ് ഗോസ്പൽ മീറ്റിംഗ് നടക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading