ഒമാൻ മാർത്തോമ്മാ ചർച്ച് ഇടവക 52-ാമത് വാർഷിക കൺവെൻഷൻ ആഗസ്റ്റ് 10 മുതൽ

ഒമാൻ: മാർത്തോമ്മാ ചർച്ച് ഇൻ ഒമാൻ ഇടവകയുടെ 52-ാമത് വാർഷിക കൺവെൻഷൻ 2026 ആഗസ്റ്റ് 10 മുതൽ 14 വരെ റൂവി സെന്റ് തോമസ് ചർച്ചിൽ നടക്കും.
ആഗസ്റ്റ് 10 തിങ്കളാഴ്ച മുതൽ 13 വ്യാഴാഴ്ച വരെ എല്ലാ ദിവസവും വൈകിട്ട് 7.45 മുതൽ 9.30 വരെയാണ് കൺവെൻഷൻ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. അനുഗ്രഹീത കൺവെൻഷൻ പ്രസംഗകനായ റവ. ജിജോ ടി. മുത്തേരി വചനപ്രഘോഷണത്തിന് നേതൃത്വം നൽകും.
ആഗസ്റ്റ് 14 വെള്ളിയാഴ്ച രാവിലെ 9.45ന് വിശുദ്ധ ആരാധന നടക്കും. തുടർന്ന് കൺവെൻഷന്റെ സമാപന യോഗവും നടത്തപ്പെടും.
ദൈവവചനത്തിലൂടെ ആത്മീയ നവീകരണവും അനുഗ്രഹവും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന വാർഷിക കൺവെൻഷനിലേക്ക് ഏവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading