കുവൈറ്റിൽ ‘തളിരുകൾ’ മലയാളം ക്ലാസിന്റെ സമാപന സമ്മേളനം നടന്നു

കുവൈറ്റ്: സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിലെ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി കഴിഞ്ഞ ഒരു മാസക്കാലമായി നടത്തിവന്നിരുന്ന ‘തളിരുകൾ’ മലയാളം ക്ലാസിന്റെ സമാപന സമ്മേളനം ജൂലൈ 27ന് നടന്നു.


യുവജനപ്രസ്ഥാനം സെക്രട്ടറി അനി ബിനു സ്വാഗതം ആശംസിച്ചു. ഇടവക വികാരി ഫാ. ജെഫിൻ വർഗീസ് അധ്യക്ഷത വഹിച്ചു. മലയാള ഭാഷയോടുള്ള കുട്ടികളുടെ താൽപര്യം വളർത്തുന്നതിനും മാതൃഭാഷയുമായുള്ള ബന്ധം പുതിയ തലമുറയിൽ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ക്ലാസുകൾ സംഘടിപ്പിച്ചത്.
ഇടവക ട്രസ്റ്റി സ്റ്റീഫൻ കെ. തോമസ്, ഇടവക സെക്രട്ടറി അനിൽ എബ്രഹാം, സോജി വർഗീസ്, അജിത്ത് ബാബു, സിമി അനൂപ് എന്നിവർ ആശംസകൾ അറിയിച്ചു.

‘തളിരുകൾ’ മലയാളം ക്ലാസിന്റെ കൺവീനറായി പ്രവർത്തിച്ച ഫെലിക്സ് മാമ്മച്ചൻ നന്ദി പ്രകാശിപ്പിച്ചു.
യുവജനപ്രസ്ഥാനം ജോയിന്റ് സെക്രട്ടറി അനൂപ് യോഹന്നാൻ, ട്രഷറർ ജോൺ കെ. തോമസ്, ഭരണസമിതി അംഗങ്ങൾ, സീനിയർ അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾക്ക് മലയാളം പരിശീലനം നൽകിയ അധ്യാപകരായ ടിലി മിനു, ജോമോൻ എന്നിവരും സന്നിഹിതരായിരുന്നു.

ഒരു മാസത്തെ മലയാള ഭാഷാപഠനം വിജയകരമായി പൂർത്തിയാക്കിയ കുട്ടികൾക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പ്രവാസലോകത്ത് വളരുന്ന പുതുതലമുറയ്ക്ക് മലയാള ഭാഷയോടും സംസ്കാരത്തോടുമുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രദ്ധേയമായ സംരംഭമായാണ് ‘തളിരുകൾ’ മലയാളം ക്ലാസ് സംഘടിപ്പിച്ചത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading