ലിറ്റിൽ ഫ്ലോക്ക് ചർച്ച് കുവൈറ്റ് ഒരുക്കുന്ന ത്രിദിന ഉപവാസ പ്രാർത്ഥനയും ഓൺലൈൻ ബൈബിൾ ക്ലാസും
കുവൈറ്റ്: ലിറ്റിൽ ഫ്ലോക്ക് ചർച്ച് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഓൺലൈൻ ബൈബിൾ ക്ലാസും ജൂലൈ 29 മുതൽ 31 വരെ നടക്കും.
“സഭ കൃപായുഗ അന്ത്യത്തിൽ” (The Church at the End of Grace) എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ബൈബിൾ ക്ലാസിൽ പാസ്റ്റർ തോമസ് മാമ്മൻ മുഖ്യപ്രഭാഷകനായി ദൈവവചനം ശുശ്രൂഷിക്കും. ലിറ്റിൽ ഫ്ലോക്ക് ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും.
ജൂലൈ 29, 30 തീയതികളിൽ കുവൈറ്റ് സമയം വൈകിട്ട് 7 മുതൽ 8.30 വരെയും ഇന്ത്യൻ സമയം രാത്രി 9.30 മുതൽ 11 വരെയുമാണ് യോഗങ്ങൾ. ജൂലൈ 31ന് കുവൈറ്റ് സമയം രാവിലെ 9 മുതൽ 11.30 വരെയും ഇന്ത്യൻ സമയം രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയും യോഗം നടക്കും.
Zoom വഴിയാണ് യോഗങ്ങളിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. മീറ്റിംഗ് ഐഡി: 81065222249, പാസ്‌വേഡ്: 6QBBTT.


- Advertisement -

Comments are closed.