ഐപിസി കറുകച്ചാൽ സെന്റർ പാസ്റ്റേഴ്‌സ് കോൺഫറൻസ് ജൂലൈ 29ന്

നെടുങ്ങാടപ്പള്ളി: ഐപിസി കറുകച്ചാൽ
സെന്ററിന്റെ പാസ്റ്റേഴ്‌സ് കോൺഫറൻസ് ജൂലൈ 29 (ബുധൻ) വൈകിട്ട് 3.30ന് നെടുങ്ങാടപ്പള്ളിയിലെ ഐപിസി ശാലോം ഹാളിൽ നടക്കും.
സെന്റർ പ്രസിഡന്റ് പാസ്റ്റർ മാത്യു തോമസ് അധ്യക്ഷത വഹിക്കും. സെന്റർ സെക്രട്ടറി പാസ്റ്റർ മാത്യു ഡേവിഡ് നേതൃത്വം നൽകുന്ന സമ്മേളനത്തിൽ പാസ്റ്റർ സാം പി. ജോസഫ് മുഖ്യസന്ദേശം നൽകും. പാസ്റ്റർമാരായ സി.ജെ. മാത്യു, ബിജു തോമസ് എന്നിവർ സന്ദേശം നൽകും.
സെന്ററിന് കീഴിലുള്ള എല്ലാ ശുശ്രൂഷകരും പാസ്റ്റർമാരും സമ്മേളനത്തിൽ പങ്കെടുക്കും ആത്മീയ നവീകരണത്തിനും ശുശ്രൂഷാ വിലയിരുത്തലിനും ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമുള്ള വേദിയായാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading