ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പാസ്റ്റേഴ്സ് സെമിനാർ നാളെ മുതൽ
കുമ്പനാട്: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സംഘടിപ്പിക്കുന്ന ത്രിദിന പാസ്റ്റേഴ്സ് സെമിനാർ 2026 ജൂലൈ 28 മുതൽ 30 വരെ ഐസിപിഎഫ് ക്യാമ്പ് സെന്റർ, മുട്ടുമൺ, കുമ്പനാട് നടക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശുശ്രൂഷകരും സഭാ നേതാക്കളും പങ്കെടുക്കുന്ന സെമിനാറിൽ ആത്മീയ നവീകരണം, ശുശ്രൂഷാ മികവ്, ദൈവവചനാധിഷ്ഠിത നേതൃത്വം, സഭാവളർച്ച, പരിശുദ്ധാത്മാഭിഷേകം, കുടുംബ-ശുശ്രൂഷാ സന്തുലിതാവസ്ഥ തുടങ്ങിയ സമകാലിക വിഷയങ്ങളിൽ ക്ലാസുകളും സംവാദങ്ങളും നടക്കും.
സെമിനാറിൽ പാസ്റ്ററുമാരായ ആർ. എബ്രഹാം , ബിജു തമ്പി,ടി.എം കുരുവിള, റോയി മാത്യൂ ബാംഗ്ലൂർ, സാം റ്റി വർഗ്ഗീസ്, ബിനു തമ്പി എന്നിവർ വിവിധ സെഷനുകളിൽ സന്ദേശങ്ങൾ നൽകും.
ശുശ്രൂഷകരുടെ ആത്മീയ ജീവിതവും നേതൃത്വശേഷിയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, കാലാനുസൃതമായ ശുശ്രൂഷാ വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിനുള്ള പരിശീലനം നൽകുന്നതിനുമാണ് സെമിനാർ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.


- Advertisement -


Comments are closed.