ഐപിസി ഡബ്ലിൻ വാർഷിക കൺവൻഷൻ ഓഗസ്റ്റ് 14 മുതൽ
ഡബ്ലിൻ: ഇന്ത്യൻ പെന്തെക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് (IPC) ഡബ്ലിൻ സഭയുടെ വാർഷിക കൺവൻഷൻ 2026 ഓഗസ്റ്റ് 14, 15, 16 തീയതികളിൽ ഡബ്ലിൻ 12-ലെ ഗ്രീൻഹിൽസ് കമ്മ്യൂണിറ്റി സെന്ററിൽ നടക്കും.
കൺവൻഷനിൽ അതിഥി പ്രസംഗകനായി പാസ്റ്റർ ഷിബിൻ സാമുവൽ ദൈവവചനം ശുശ്രൂഷിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ സാനു പി. മാത്യു യോഗങ്ങൾക്ക് നേതൃത്വം നൽകും.
ആരാധന, ദൈവവചന സന്ദേശങ്ങൾ, ആത്മീയ ഉണർവ്, പ്രാർത്ഥന എന്നിവയ്ക്ക് പ്രാധാന്യം നൽകി ക്രമീകരിച്ചിരിക്കുന്ന കൺവൻഷനിലേക്ക് അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളെയും പൊതുജനങ്ങളെയുംക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു
യോഗങ്ങൾ തത്സമയം IPC Dublin-ന്റെ ലൈവ് സ്ട്രീമിലൂടെയും സംപ്രേഷണം ചെയ്യുന്നതാണ്.


- Advertisement -


Comments are closed.