ജാതിവിവേചനത്തിന് തിരിച്ചടി; തമിഴ്‌നാട്ടിൽ ദളിത് ക്രൈസ്തവന്റെ സംസ്കാരം പൊതുശ്മശാനത്തിൽ നടന്നു
സേലം: തമിഴ്‌നാട്ടിൽ വർഷങ്ങളായി നിലനിന്നിരുന്ന ജാതിവിവേചനത്തിന്റെ മറ്റൊരു മതിൽ കൂടി തകർന്നു. ദളിത് ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട വയോധികന്റെ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിച്ചതോടെ ദീർഘകാല അവകാശപോരാട്ടത്തിന് ചരിത്രപരമായ വിജയമായി.

ദളിത് ക്രൈസ്തവനായ എ. രാജുവിന്റെ (83) മൃതദേഹമാണ് പൊതുശ്മശാനത്തിൽ സംസ്കരിച്ചത്. 2014-ൽ രാജുവും മറ്റ് ക്രൈസ്തവരും നൽകിയ ഹർജിയിൽ 2024-ൽ കോടതി അനുകൂല വിധി നൽകിയിരുന്നു. എന്നാൽ വിധി നടപ്പാക്കുന്നതിൽ കാലതാമസം നേരിട്ടതിനെ തുടർന്ന് വീണ്ടും നിയമനടപടികൾ സ്വീകരിക്കേണ്ടിവന്നു.
പോലീസിന്റെയും സർക്കാർ ഉദ്യോഗസ്ഥരുടെയും സാമൂഹിക പ്രവർത്തകരുടെയും ഇടപെടലിനെ തുടർന്നാണ് സംസ്കാരത്തിനുള്ള സാഹചര്യം ഒരുങ്ങിയത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടന്ന സംസ്കാരം പ്രദേശത്തെ ദളിത് ക്രൈസ്തവ സമൂഹത്തിന്റെ ദീർഘകാല അവകാശപോരാട്ടത്തിലെ നിർണായക നേട്ടമായി മാറി.
പൊതുശ്മശാനങ്ങൾ ജാതി-മത വിവേചനമില്ലാതെ എല്ലാവർക്കും ഉപയോഗിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്പായാണ് ഈ സംഭവത്തെ വിലയിരുത്തുന്നത്.


- Advertisement -


Comments are closed.