സിസ്റ്റർ ഗ്ലാഡ്സി തോമസിന് ഡെയ്‌സി ഫൗണ്ടേഷന്റെ അവാർഡ് ലഭിച്ചു

ഒക്കലഹോമ : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ കമ്മിറ്റി മെമ്പറും, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ ശുശ്രൂഷകനും, കൊച്ചി ഇടപ്പള്ളി ഫെയ്ത്ത് നഗർ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സീനിയർ സഭാ ശുശ്രൂഷകനും, ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ മുൻ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ബാബു വർഗീസിന്റെ മകനും, അമേരിക്കയിലെ ഒക്കലഹോമ പട്ടണത്തിലുള്ള ഷാരോൻ ഫെലോഷിപ്പ് ചർച്ച് ഒക്കലഹോമ സഭയിലെ അംഗവും, ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭയിലെ മുൻ അംഗവുമായ ബ്രദർ സാഞ്ചോ ബാബുവിന്റെ ഭാര്യവും, അമേരിക്കയിലെ ഒക്കലഹോമ പട്ടണത്തിലുള്ള മേഴ്‌സി ഹോസ്പിറ്റലിലെ സ്റ്റാഫ്‌ നഴ്സുമായ സിസ്റ്റർ ഗ്ലാഡ്സി തോമസിന് തന്റെ ചുറ്റുമുള്ള രോഗികളുടെ ജീവിതങ്ങളെ ദയാ പ്രവൃത്തിയിലൂടെ സ്പർശിക്കുന്ന രീതിയിൽ പ്രവർത്തിച്ചതിനുള്ള മികച്ച ജീവനക്കാർക്കുള്ള ഡെയ്‌സി ഫൗണ്ടേഷന്റെ ഡെയ്സി അവാർഡ് ലഭിച്ചു.

മൂന്ന് ദിവസം തുടർച്ചയായി ജോലി ചെയ്ത ശേഷം, സിസ്റ്റർ ഗ്ലാഡ്‌സി തോമസ് തന്റെ ചുറ്റുമുള്ള ജീവിതങ്ങളെ സ്പർശിക്കുന്ന ഒരു ദയാ പ്രവൃത്തിയിലൂടെ എല്ലാറ്റിനുമുപരി പ്രവർത്തിച്ചു. ജോലി കഴിഞ്ഞ് അവസാന രാത്രിയിൽ ഗ്ലാഡ്‌സി തന്റേ ചുമതലയിൽ അല്ലാത്ത ഒരു രോഗിക്ക് ജന്മദിന കേക്ക് ചുടാൻ ഉണർന്നിരുന്നു. അടുത്ത ദിവസം അവൾ ആശുപത്രിയിൽ തിരിച്ചെത്തി “ഹാപ്പി ബർത്ത്ഡേ” പാടാൻ റ്റീം ഒത്ത് കൂടി.

ഈ ദയാ പ്രവൃത്തി രോഗിക്കും അവരുടെ കുടുംബത്തിനും വളരെ അർത്ഥവത്തായ ഒരു നിമിഷമായി മാറി. ഗ്ലാഡ്‌സിയുടെ കാരുണ്യം “രോഗിക്കും കുടുംബത്തിനും അത്തരമൊരു അനുഗ്രഹമായിരുന്നു” എന്ന് ഒരു സഹ പ്രവർത്തക അവരുടെ നാമ നിർദ്ദേശത്തിൽ എഴുതി.

അസാധാരണമായ ക്ലിനിക്കൽ വൈദഗ്ധ്യവും ഹൃദയംഗമമായ കാരുണ്യവും ഉൾക്കൊള്ളുന്ന നഴ്‌സുമാരെ ഡെയ്‌സി ഫൗണ്ടേഷന്റെ ഡെയ്‌സി അവാർഡ് അംഗീകരിക്കുന്നു. സിസ്റ്റർ ഗ്ലാഡ്‌സി തോമസിന്റെ നിശബ്ദവും ഉദാരവുമായ പ്രവൃത്തി ആ ദൗത്യത്തിന്റെ ശക്തമായ ഉദാഹരണമാണ്. അടുത്ത സമയത്ത് അമേരിക്കയിലേക്ക് കൂടിയേറുന്നത്തിന് മുൻപ് ദീർഘ വർഷങ്ങൾ അയർലൻഡിൽ കുടുംബമായി പാർത്ത് ജോലി ചെയ്ത് വരികയായിരുന്നു സിസ്റ്റർ ഗ്ലാഡ്‌സി തോമസ്. മൂന്ന് കുഞ്ഞുങ്ങളുടെ മാതാവും നല്ലൊരു ഗായികയും കൂടിയായ സിസ്റ്റർ ഗ്ലാഡ്‌സി തോമസ് തന്റെ ജോലി തിരക്കിന്റെ മധ്യത്തിലും സമയം കണ്ടെത്തി സഭയുടെ ആത്മീക പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിലാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading