കെ ഈ യു ഏ ഇ ചാപ്റ്റർ അപ്പർ റൂം പ്രാർത്ഥനദിനം ഡിസംബർ 6ന് 

അബൂദാബി: ക്രൈസ്തവ എഴുത്തുപുര യുഎഇ ചാപ്റ്ററിന്റെ അപ്പർ റൂമിന്റെ നേതൃത്വത്തിൽ ഡിസംബർ 6-ന് രാവിലെ 6:00 മുതൽ വൈകിട്ട് 6:00 വരെ ചെയിൻ പ്രാർത്ഥനാദിനം സംഘടിപ്പിക്കുന്നു. യുഎഇയിലെ എല്ലാ എമിറേറ്റ്സുകൾക്കും ഭരണകർത്താക്കൾക്ക് വേണ്ടിയും, ലോകമെമ്പാടുമായി കഷ്ടത അനുഭവിക്കുന്നവർക്കുവേണ്ടിയും, വിവിധ ആത്മീയ, സാമൂഹിക, കുടുംബ, ആരോഗ്യ, ദേശീയ, അന്താരാഷ്ട്ര വിഷയങ്ങളിൽ ദൈവത്തിന്റെ പ്രത്യേക ഇടപെടലിനായി കൈകോർക്കുന്ന ദിവസമാണിത്.

ഇന്നത്തെ ലോകത്ത് കുട്ടികളും യുവജനങ്ങളും പലവിധ മോഹങ്ങളിലും വെല്ലുവിളികളിലും അകപ്പെട്ടുപോകുന്ന സാഹചര്യത്തിൽ, ആത്മാവിന്റെ ശക്തിയിൽ നിറഞ്ഞ ഒരു തലമുറ ഉയർന്നു വരുവാൻ പ്രത്യേകം പ്രാർത്ഥിക്കുവാനായി ഈ ദിവസം വേർതിരിക്കുന്നതായാണ് സംഘാടകർ അറിയിച്ചത്.

ദേശങ്ങളിൽ വലിയ ആത്മീയ ഉണർവുകൾ അനുഭവപ്പെടണമെന്നത് ഈ പ്രാർത്ഥന ദിനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.യു എ ഇ ചാപ്റ്റർ അപ്പർ റൂമിന്റെ പ്രാർത്ഥനകൾക്ക് സിസ്റ്റർ മിനി ജോസ്, ഇവാ. ബിനുമോൻ കെ ജി തുടങ്ങിയവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading