രാജസ്ഥാനിലെ പാസ്റ്റർ. തോമസ് ജോർജ്ജിനെതിരെ ജാമ്യമില്ലാ വകുപ്പ് കേസെടുത്തതിൽ പെന്തക്കോസ്ത് സഭകളുടെ മൗനം ; പ്രതിക്ഷേധം ശക്തമാകുന്നു

KE News Desk | Rajasthan

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് രാജസ്ഥാൻ ദൗസ അഗപ്പെ അസംബ്ലീസ് ഓഫ് ഗോഡ് മലയാളി പാസ്റ്റര്‍ ഇടുക്കി കട്ടപ്പന ആലടി സ്വദേശിയായ തോമസ് ജോര്‍ജിനെതിരെ ജൂലൈ 15 നാണ് രാജസ്ഥാന്‍ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തതിൽ പെന്തക്കോസ്ത് സഭകളുടെയും സഭാ നേതൃത്വങ്ങളുടെയും മൗനം വിശ്വാസികളിൽ പ്രതിക്ഷേധം ശക്തമാകുന്നു. ചത്തിസ്ഘട്ടിലെ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കത്തോലിക്ക സഭയുടെ ഇടപെടൽ അവരുടെ മോചനത്തിന് വഴി വെച്ചിരുന്നു. കേസെടുത്തിട്ട് ദിവസങ്ങളായിട്ടും പെന്തക്കോസ്ത് സമൂഹത്തിൽ നിന്നും യാതൊരു പിന്തുണയോ അന്വേഷണമോ ഉണ്ടായിട്ടില്ലെന്ന് തോമസ് ജോര്‍ജ്‌ പറഞ്ഞു. മതസ്പര്‍ദ്ധ വളര്‍ത്തുക, മതവിശ്വാസത്തെ അപമാനിക്കുക, വിദ്വേഷ പ്രചരണം അടക്കം ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. 21 വര്‍ഷമായി രാജസ്ഥാനിലെ ദൗസയില്‍ പാസ്റ്റര്‍ ആയി സേവനം ചെയ്ത് വരികയാണ് തോമസ് ജോര്‍ജ്. പ്രാര്‍ത്ഥനക്കിടെ പള്ളി പൊളിക്കാന്‍ ജൂൺ 29 ആം തീയതി ബജ്‌റഗ്ദള്‍, ആര്‍എസ്എസ്, ബിജെപി, ഹനുമാന്‍സേന പ്രവര്‍ത്തകര്‍ എത്തിയിരുന്നു, പൊലീസ് എത്തി ഇടപെട്ടാണ് അന്തരീക്ഷം ശാന്തമാക്കിയത്. പിന്നീട് ജൂൺ ആറാം തിയ്യതി അഞ്ഞൂറോളം പ്രവര്‍ത്തകര്‍ ജെസിബിയുമായി പള്ളി പൊളിക്കാന്‍ എത്തി, ഇന്ന് 11മണിക്ക് രാജസ്ഥാൻ ഡൗസ കോർട്ടിൽ ജാമ്യപേക്ഷ പരിഗണിക്കുകയാണ്.. കഴിഞ്ഞ രണ്ടുപ്രാവശ്യവും ജാമ്യപേക്ഷ മാറ്റി വച്ചിരുന്നു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading