സി ഇ എം & ഇവാഞ്ചലിസം ബോർഡ് സംയുക്ത ലഹരി വിമോചന സന്ദേശ യാത്രയ്ക്ക് നാളെ സമാപനം

തിരുവല്ല: വർധിച്ചു വരുന്ന സാമൂഹിക തിന്മകൾക്കെതിരെ ‘ഉണരാം ലഹരിക്കെതിരെ കരുതാം പുതു തലമുറയെ’ എന്ന ആപ്തവാക്യവുമായി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റും (സി ഇ എം) ഇവാഞ്ചലിസം ബോർഡും സംയുക്തമായ നടത്തിവന്ന ലഹരി വിമോചന സന്ദേശ യാത്ര ഏപ്രിൽ 17ന് ഉച്ചകഴിഞ്ഞു 3ന് തിരുവല്ല കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് മുൻവശത്തു ഇവാഞ്ചലിസം ബോർഡ് ചെയർമാൻ പാസ്റ്റർ ഫിലിപ്പ് എബ്രഹാമിന്റെ അധ്യക്ഷതയിൽ ശാരോൻ സഭാ മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ് പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്ത് കേരളത്തിലെ എല്ലാ ജില്ലകളിലെയും പര്യടനം പൂർത്തിയാക്കി നാളെ മെയ്‌ 16ന് നെയ്യാറ്റിൻകരയിൽ എത്തിച്ചേരും. നാളെ വൈകിട്ട് 4.30ന് നെയ്യാറ്റിൻകര അക്ഷയ ഷോപ്പിംഗ് കോംപ്ലക്സ് ഗ്രൗണ്ടിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ശാരോൻ ഫെല്ലോഷിപ് ചർച്ച് ദേശീയ പ്രസിഡന്റ്‌ പാസ്റ്റർ ഫിന്നി ജേക്കബ് മുഖ്യ അതിഥി ആയിരിക്കും. പാസ്റ്റർ സജോ തോണിക്കുഴിയിൽ മുഖ്യ പ്രഭാഷണം നടത്തും. പാസ്റ്റർ ബ്രിജി വർഗീസ്, പാസ്റ്റർ സാം ജി കോശി തുടങ്ങിയവർ പൊതു ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading