ലഹരിക്കെതിരെ അസംബ്ലിസ് ഓഫ് ഗോഡ് യുവജന സംഘടനയായ ക്രൈസ്റ്റ്സ് അംബാസഡേഴ്സ് ഒരുമിച്ച് ചേരുന്നു.

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ യുവജനവിഭാഗമായ ക്രൈസ്റ്റ്സ് അംബാസഡേഴ്സ് 2025 ഏപ്രിൽ 14 ആം തിയതി രാവിലെ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ലഹരിക്കെതിരെ അണിനിരക്കുന്നു. മദ്യത്തിന്റെയും ലഹരി ഉൽപ്പന്നങ്ങളുടെയും ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ”ഒന്നാകാം ലഹരിക്കെതിരെ” എന്ന ആപ്തവാക്യവുമായി എല്ലാ പ്രധാനപ്പെട്ട ടൗണുകളിലും നൂറ് കണക്കിന് സി.എ അംഗങ്ങൾ ലഘുലേഖകളുമായി എത്തുന്നു.

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ന്റെ 56 സെക്ഷനുകളിൽ സെക്ഷൻ സി എ ഭാരവാഹികളുടെ നേതൃത്വത്തിൽ യൗവനക്കാർ പൊതു സമൂഹത്തിന് ലഘു ലേഖകൾ കൈമാറുന്നു. തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ബസ്സ്റ്റാന്റ് , മാർക്കറ്റ്, ടൗൺ തുടങ്ങിയ ഇടങ്ങളിലാണ് ലഹരിക്കെതിരെയുള്ള ലഘുലേഖ വിതരണം ചെയ്യുന്നത്.

ക്രിസ്തു നമ്മുടെ ലഹരി എന്ന വിശ്വാസം മുറുകെ പിടിച്ചുകൊണ്ട് ക്രൈസ്റ്റ്സ് അംബാസഡേഴ്സിന്റെ ഈ ഉദ്യമത്തിൽ പങ്കാളികളാകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading